Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
കൊണ്ട് കുട്ടനോടുള്ള ദേഷ്യം മാറി പകരം സ്നേഹം കൂടിയിരുന്നു. അന്നുമവൻ ഇങ്ങനായിരുന്നു. അയല്പക്കത്തെ അപ്പുപ്പൻ വലിച്ചിട്ടെറിയുന്ന അണയാത്ത ബീഡി കുറ്റികള് പറക്കിയെടുത്ത് വലിച്ചിരുന്നു അവൻ. ആരോടും പറയില്ല, രാത്രി കിടക്കാൻ വരുമ്പോ എന്നോട് മാത്രം പറയും., എന്നിട്ട് ചെയ്ത തെറ്റിനെ കുറിച്ചോർത്ത് വിങ്ങി പൊട്ടും. തെമ്മാടി........!! എന്തോ അവനെ കാണാനും അവനോടൊപ്പം കുറച്ച് നേരമെങ്കിലും കിടക്കാനും തോന്നുന്നു ഇപ്പോ. ചെയ്യുന്നത് തെറ്റാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട് പക്ഷെ മനസ്സ് കേക്കുന്നില്ല. ഒരു സമാധാനം കിട്ടുന്നില്ല. കിടന്നിട്ടാണേ ഉറക്കവും വരുന്നില്ല. അവനെ ഇപ്പോ തന്നെ കാണണം കരഞ്ഞ് കാല് പിടിച്ചിട്ടാണേലും അവനെ കൊണ്ടാ ദുശീലം നിർത്തിക്കണം. അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് ഞാൻ കിടന്നു.
ഇല്ലാ, പറ്റുന്നില്ല. രണ്ട് വശത്തേക്കും നോക്കി. രണ്ടാളും നല്ലുറക്കത്തിലാണ്. മനസ്സ് കൊണ്ട് അവരോട് സോറി പറഞ്ഞു., പതിയെ എഴുന്നേറ്റു. വേണ്ടാ വേണ്ടാ തെറ്റാന്നൊക്കെ എനിക്കറിയാം. പക്ഷെ മനസ്സ് കൈവിട്ട് പോയിരുന്നു. ആരോ നിയന്ത്രിക്കുന്ന പാവ മാതിരി ഞാൻ തുറന്നിട്ട അവന്റെ മുറിക്കകത്തേക്ക് കേറി. പണ്ട് ഇതെന്റെ മുറിയായിരുന്നു. ഇപ്പോ അവന്റെയും. ചേച്ചിമാര് പറഞ്ഞത് പോലെ നാളെ ഞങ്ങളുടെയും. നിറഞ്ഞ ചിരിയോടെ ഞാൻ കാട്ടിലിന്മേൽ ഇരുന്നു. എത്രയോ നേരം ആ ഇരുട്ടത്ത് പഴയതൊക്കെ ഓർത്തെടുത്ത് ഞാനിരുന്നു അവനേം കാത്ത്......
സമയം പോലും എത്രയായെന്ന് അറിയില്ല. വാതിൽ അടക്കുന്ന ശബ്ദം കേട്ടു. തലപൊക്കി നോക്കുമ്പോ ഞാൻ പ്രതീക്ഷിച്ച ആള് തന്നായിരുന്നു. എന്നെ കണ്ടു, പിന്നീട് എന്തോ ചിന്തിച്ചു. പൊടുന്നനെ.....,
""""""""""""""അയ്യപ്പോ......""""""""""""""
ഞാനും ഞെട്ടിപ്പോയി. ശാസ്താവിനേം വിളിച്ച് അവൻ ലൈറ്റ് ഇട്ടു. മുറിയാകെ വെട്ടം പരന്നു. എന്നെ
💬 Comments
View all comments