Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
മണിയൊക്കെയാവുമ്പോ ഇവൻ കറക്റ്റ് എഴുന്നേറ്റ് മാളു കിടക്കണ മുറിയിൽ പോവും. എന്നിട്ട് രാവിലെ നമ്മള് എഴുന്നേൽക്കും മുന്നേ വന്ന് ഇവിടെ ഒന്നും അറിയാത്തത് പോലെ കിടക്കും.......!!""""""""""""
"""""""""""""മ്മ് പിന്നെ ഓർമയില്ലാതെ ഇരിക്കോ....?? ഒരു ദിവസം ബാത്‌റൂമിലോ മറ്റോ പോവാനായിട്ട് ഞാൻ എഴുന്നേറ്റു. അപ്പൊ നോക്കിയപ്പോ കുട്ടനെ കാണാനില്ല. ഞാനിവളേം വിളിച്ചിട്ട് എല്ലാടുത്തും തപ്പുവാ. അവസാനം മാളൂന്റെ റൂമിൽ കൂടെ പോയി നോക്കാന്ന് ഇവള് പറഞ്ഞ്, അങ്ങനെ വന്ന് നോക്കുമ്പോ കണ്ടത് രണ്ടാളും കെട്ടിപ്പിച്ച് സുഖായിട്ട് ഉറങ്ങുന്നതാ.......!!""""""""""""""
"""""""""""""പിങ്കി ഇപ്പോഴും എനിക്കൊരു സംശയം ഉണ്ട്., നീ വേറാരൊടും പറയില്ലല്ലോ......??""""""""""""""
"""""""""""ഇല്ലടി നീ പറയ്യ്.....""""""""""""
""""""""""""""ഇവൻ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാൻ വേണ്ടിട്ട് മാത്രാണോ ഇവൾടെ റൂമിലോട്ട് പോവുന്നേ......?? അതോ ഇനിയവിടെ വേറെന്തേലുമൊക്കെ നടന്നിട്ടുണ്ടോ......??""""""""""""""
""""""""""മ്മ്, എനിക്കും ചെറിയ സംശയം ഇല്ലാതില്ലാ. പൊന്ന് തമ്പുരാനറിയാം.""""""""""""
""""""""""""അതേ നിങ്ങള് രണ്ടാളും കൂടെ ഇതെങ്ങോട്ടൊക്കെയാ കേറി പോണേ.....?? അയ്യേ കേക്കണ എനിക്ക് തന്നെ തോലുരിയുവാ....... ച്ചേ വൃത്തിക്കേട്.....!!"""""""""
"""""""""""""ഞങ്ങള് ഞങ്ങളുടെ സംശയം ഒന്ന് പറഞ്ഞതാണേ......""""""""""'''
""""""""""""ഇങ്ങനുള്ള സംശയങ്ങള് ഇനിയുമുണ്ടേ മക്കള് നാലായിട്ട് മടക്കി പോക്കെറ്റിൽ വച്ചോണ്ടാ മതി......!! ചെറുപ്രായത്തില് എന്താ പറയാ, അവനേം കാത്ത് ഞാനിരിക്കും. ഒരു നേരമാവുമ്പോ തലയൊക്കെ ചൊറിഞ്ഞ് കോട്ടുവായൊക്കെ ഇട്ട് സ്വബോധത്തോടെ വരുന്നത് പോലും ആയിരിക്കില്ല. എന്നേം പറ്റിച്ചേർന്ന് കിടക്കും. ഇടക്കവൻ പിറുപിറുക്കും, മാളുവേച്ചിയേ കെത്തിപിടി കെത്തിപിടി ന്നും പറഞ്ഞ്...."""""""""
പഴേതോർത്ത് ഞാൻ ചിരിക്കുമ്പോ രണ്ട് വശത്തൂന്നുമായി എന്നെ കെട്ടിപ്പിടിച്ച് അവരും ചിരിച്ചിരുന്നു. ഇതിനോടകം തന്നെ ഒരുപാട് സംസാരിച്ചു എല്ലാം പഴേ ഓരോ കുസൃതികളെ പറ്റി തന്നെ. ആ നേരം
💬 Comments
View all comments