0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 607

മുറി വിട്ട് പോയി. പോകും മുന്നേ വാതിലും ചാരിയിരുന്നു. മുറിയിലുണ്ടായിരുന്ന വെളിച്ചത്തെയും അണച്ച് ഞാനാ ഇരുട്ടിൽ ഓർത്തെടുക്കാൻ ശ്രമിക്കുവായിരുന്നു., ആ സ്വപ്നത്തെ. അതിന്റെ യാഥാർഥ്യത്തേ.....!!

അലമാരയിൽ ഭദ്രമായി ആരും കാണാതെ ചെറിയ ലോക്കറിനുള്ളിൽ സൂക്ഷിരുന്ന ലൈറ്റ്സും തീപ്പെട്ടിയും എടുത്ത് സ്റ്റെപ് വഴി മുകളിലേക്ക് ചെന്നു. ആദി പിടിച്ചിരിക്കുന്ന മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടാൻ വേണ്ടി. ദുസ്വപ്നം കണക്കേ ഇടക്കിടക്കേ ഉറക്കം കളയുന്ന ദിവസങ്ങളിൽ എന്നെ സഹായിച്ചിരുന്നതും ഈയൊരു ദുശീലം തന്നെയാണ്. ആർക്കും അറിയാത്ത ആരോടും പറയാത്ത ഈ ദുശീലം........!!

ആകാശവും ഉതിച്ചുയർന്ന് നിൽക്കുന്ന പൂർണ ചന്ദ്രനും അതിന് ചുറ്റും കുട്ടിനെന്നപ്പോലെ ഒരായിരം അല്ല ലക്ഷത്തിലുമധികം നക്ഷത്രങ്ങളും. തീപ്പെട്ടി ഉരച്ച് ചുണ്ടിൽ വച്ച ലൈറ്റ്സിന് തീ പകർന്ന് ഒന്ന് ആഞ്ഞ് വലിച്ചു. ഉള്ളിലേക്ക് കടന്ന പുകയെ നിമിഷങ്ങളോളം പിടിച്ച് വച്ചു. പിന്നെ പുറത്തേക്ക് തള്ളി. ഈ രാത്രി ആരും സ്റ്റെപ്പ് കേറി മുകളിലേക്ക് വരില്ലാന്ന് ഉറപ്പുണ്ടായിരുന്നു. അതായിരുന്നു ഇന്നേ വരെയുള്ള ചരിത്രവും. എന്നാൽ കേട്ടിട്ടുണ്ട്, ചിലർ വരുമ്പോ ചരിത്രം പോലും വഴി മാറൂന്ന്.........!!

പിന്നിൽ നിന്നും കിലുങ്ങുന്ന പാദസരത്തിന്റെ ശബ്ദം കാതിൽ വീണപ്പോ ഞാനാദ്യം കരുതിയത് യക്ഷിയാവും എന്നാ. യക്ഷിയെ പ്രണയിച്ചവൻ വായിച്ച ശേഷം ഒരു യക്ഷിയെ കാണാനും പ്രണയിക്കാനും എനിക്കും തോന്നിയിരുന്നു എന്നുള്ളത് വാസ്തവം. പക്ഷെ തിരിഞ്ഞ് നോക്കുമ്പോ ആഗ്രഹിച്ചത് പോലെത്തന്നെ യക്ഷിയെ ആയിരുന്നു കണ്ടത്. ഉഗ്രരൂപിണിയായ യക്ഷിയെ. ആണ്ടുകളായി ചോര കിട്ടാൻ വെമ്പി നടക്കുവായിരുന്ന ഒരു യക്ഷി. ഉണ്ടക്കണ്ണി....!!

ഉള്ളിലിരുന്ന പുക നെറുകം തലേ കേറി ഞാൻ ചുമച്ചു. കൈയിലിരുന്ന അപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ്

💬 Comments

View all comments