0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 630

വെള്ളം കുടിക്കാൻ വന്നത് പോലെ തോന്നുന്നില്ലല്ലോ., എന്തോ അന്വേഷിച്ച് വന്നതല്ലേ ടാ നീ സത്യം പറയ്യ്...., എന്താടാ എന്തേലും കളഞ്ഞ് പോയോ....??"""""""""""

ചിരി കടിച്ചൊതുക്കി തങ്കിയേച്ചി എന്തെക്കെയോ അർഥം വച്ച് ചോദിച്ചു.

""""""""""""എന്ത്....?? ഞാൻ പോവുവാ....!!"""""""""""

"""""""""""""അല്ലാ വെള്ളം കുടിക്കുന്നില്ലേ....??"""""""""

"""""""""""എനിക്ക് വേണ്ടാ......!!"""""""""""

ഞാൻ തിരിഞ്ഞ് നടന്നു. ഈശ്വരാ ഇവളിത് എവിടെ....?? കാണാണ്ട് ഒരു സ്വസ്ഥത ഇല്ലല്ലോ.....!!

"""""""""""""അമ്മാ, കുറച്ച് മുന്നേ ഒരാള് കൂട്ടുകാരിയെ വിളിക്കാനെന്നും പറഞ്ഞ് ടെറസ്സിന്റെ മുകളിൽ പോയില്ലായിരുന്നോ..??"""""""""""

അവിടുന്ന് നീങ്ങുമ്പോ പിങ്കിയേച്ചി അമ്മയോട് ഒരു വല്ലാത്ത രീതിയില് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ കേൾക്കാൻ വേണ്ടി തന്നയാണെന്ന് മനസ്സിലായി. കാത് കൂർപ്പിച്ച് മുഴുവൻ കേട്ട ശേഷം അടുത്തൊരു ഓട്ടമായിരുന്നു ടെറസ്സ് വഴി മുകളിലേക്ക്........!!

അവിടെ അവളെ കണ്ടപ്പോഴാണ് ശെരിക്കും ശ്വാസം നേരെ വീണത് തന്നെ......!!

എന്ത് സുന്ദരിയാ ഇവള്.....?? ഇരുട്ടുമ്പോ രാക്ഷസിയയും വെളുക്കുമ്പോ മാലാഖയായും എങ്ങനെ മാറാൻ പറ്റുന്നോ എന്തോ....?? ഈശ്വരാ എന്നെയൊരു കാമുകൻ ആക്കല്ലേ, ഇനി ഞാൻ വല്ലോ കാമുകനും ആയിട്ട് വേണം മറ്റേ പേര് കോപ്പി അടിച്ചത് അല്ലേടാ എന്ന് നാട്ടാര് ചോദിക്കാൻ.

കുളിച്ച് വേഷം മാറി ഈറൻ മുടിയിൽ തോർത്ത് ചുറ്റി, പാവാടയും ബനിയനും ഇട്ട് നിൽക്കുന്ന അവളുടെ പിൻഭാഗം മാത്രേ എനിക്കപ്പൊ കാണാനായുള്ളൂ. എത്ര വർണിച്ചാലും മതിയാവുന്നില്ലല്ലോ എന്റെ ഇരിഞ്ഞാലക്കുടക്കാരാ.....!!

"""""""""""ആണോ ഇപ്പോഴേലും സന്തോഷായല്ലോ പെണ്ണിന്.....??""""""""""

"""""""""""ഇവിടുണ്ടോ.....??""""''''""""""

""""'""""""""ശെരിടി ഞാൻ വരാൻ നോക്കാം....!!"""""""""""

"""""""""""""ശെരി ശെരി വരാം......!!"'''"""""""""

എന്തെക്കെയോ സംസാരിക്കുന്നത് കേട്ടു. അതിനിടയിലും ഉള്ള അവളുടെ ചിരിയും എനിക്ക് ആനന്ദം തന്നിരുന്നു.

"""""""""""""ശെരി ടി ഞാൻ വിളിക്കാം....!!"""""""""""

കാൾ കട്ട്

💬 Comments

View all comments