Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
അപ്പോഴും ഉള്ളിലുണ്ടായിരുന്നു. നിക്കാനും ഇരിക്കാനും വയ്യാതെ ഞാൻ കിടന്ന് പോയി. അവളാരോട് എങ്കിലും പറയോ എന്നാ ചോദ്യം അലട്ടുന്ന മനസ്സുമായി........!!
പിന്നെയാ കാര്യം ഞാനുമങ്ങ് വിട്ടു. ഒൻപത് മണിയൊക്കെ ആയപ്പോ അത്താഴം കഴിക്കാൻ വിളിച്ചാണ് ഞാൻ പിന്നെ ചെല്ലുന്നത്. കക്ഷി മാത്രം ഇല്ല ബാക്കി എല്ലാരും ഇരിപ്പുണ്ട്.
"""""""""""""ഇപ്പോ ഇവരൊക്കെ പറഞ്ഞാ അറിയണേ, നീയൊന്ന് ഓർത്ത് നോക്കിക്കേടാ അമ്മാവനെ......."""""""""""""
കഞ്ഞി കോരി വായിലോട്ട് വച്ചില്ല, അതിന് മുന്നേ അമിതാബച്ചന്റെ ശബ്ദം കേട്ടു. ഇങ്ങേർക്ക് വേറൊരു പണിയുമില്ലേ.....??
""""""""""""ഓർമ കിട്ടുന്നില്ലല്ലേ.....?? സാരല്ലടാ., എല്ലാം ദൈവത്തിന്റെ കളി. എന്റെ കൃഷ്ണ.......""""""""""""
കൈക്കൂപ്പി ഭഗവാനെ വിളിച്ച് കണ്ണുകൾ ഒപ്പുമ്പോ ബച്ചനെ സമാധാനിപ്പിക്കാൻ എന്റെയച്ഛന്റെ കരങ്ങൾ ഉയർന്നിരിന്നു. കഞ്ഞി കുടി വേഗം തീർത്ത് എഴുന്നേറ്റു. ഇല്ലേ ഒൻപതരക്കുള്ള പരമ്പര കണ്ണുനീര് കാണേണ്ടി വന്നേനെ.....!!
സമയം പത്ത്. ജോലിയൊക്കെ ഒതുക്കി ഓരോരുത്തരായി കിടക്കാൻ പോയി. ഞാൻ വീണ്ടും താഴെക്ക് വന്ന് ടീവിയിട്ടു. Star movies ൽ end game ആയിരുന്നു. തുടങ്ങിയതേ ഉള്ളൂ. പിന്നെയത് ഇരുന്നങ്ങ് കണ്ടു.
ഉറക്കം വന്നിരുന്നു എങ്കിലും എഴുന്നേറ്റില്ല. മുക്കാൽ ഭാഗത്തോളം ആയി ഇനി തീർന്നിട്ട് പോവാമെന്ന് ഞാനും കരുതി.
Thanos മാമൻ പൊടിയാവുന്നതും iron man അണ്ണൻ വടിയാകുന്നതും കണ്ട് ടീവി ഓഫ് ചെയ്തു.
കുറ്റാകൂറ്റിരുട്ട്., പക്ഷെ എനിക്കിത് സ്ഥിരമായതിനാൽ ഞാൻ പിന്തിരിഞ്ഞ് നോക്കാതെ തന്നെ നടന്നു മുറിക്കുള്ളിൽ കയറി. വാതിൽ അടച്ച് തിരിയുമ്പോ കട്ടിലിൽ ഒരു രൂപം......!! ഇന്നലെ രാത്രി കണ്ട ആകാശഗംഗയുടെ ചില സീനുകൾ എന്റെ പെഴച്ച മനസ്സിലേക്ക് ലിഫ്റ്റ് അടിച്ച് വന്നു. പച്ച ജീവനോടെ
💬 Comments
View all comments