Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
കെട്ടിയ മുടിയിൽ മുല്ല പൂ ചൂടി, അതി സുന്ദരിയായിരുന്നു ഞാനപ്പോ.
എല്ലാവരെയും തൊഴുത് മണ്ഡപത്തിലിരുന്നു. അടുത്തിരുന്ന കുട്ടൻ എന്നെ തന്നെ നോക്കുകയാണ് ആദ്യമായി കാണുന്നത് പോലെ. അവനെ നോക്കാനുള്ള ധൈര്യം അപ്പൊ എനിക്കില്ലായിരുന്നു.
"""""""""""""അതേ ഇത്രക്ക് നാണമൊന്നും വേണ്ടാട്ടോ.......?? കുറച്ച് മാറ്റി വച്ചേക്ക് രാത്രി വെളുക്കുവോളം ആവശ്യമുള്ളതാ......!!""""""""""""
എന്റെ അടുത്തേക്കായി നീങ്ങി ഇരുന്ന് കാതിൽ അവൻ മൊഴിയുമ്പോ ആദ്യം മനസ്സിലായിരുന്നില്ല എനിക്ക്. പിന്നീട് അതൊന്നൂടെ ഓർത്തപ്പോ ഞാനവനെ തലയുയർത്തി നോക്കി അപ്പോഴും നാണം വിട്ട് മാറിയിരുന്നില്ല എനിക്ക്
""""""""""""""ച്ചി പോടാ പട്ടി......""""""""""""
ഒളിപ്പിച്ച് വക്കാൻ പോലും പറ്റാതെ ഞാൻ അവനെ നോക്കി ചിരിച്ചു.
""""""""""""""കെട്ടിമേളം കെട്ടിമേളം......."""""""""""""""
ആ സമയവും അടുത്തു. എത്രയോ കാലമായി ഞാൻ കണ്ട സ്വപ്നം., ഞാൻ കുട്ടന്റെ ഭാര്യയാകാൻ പോകുന്നു. കെട്ടിമേളം കാതുകളിൽ അലയടിക്കുമ്പോ കണ്ണിൽ ഉടക്കിയത് അച്ഛൻ താലിമാല അവന് കൈമാറുന്നതാണ്. അവന് കെട്ടാൻ എളുപ്പത്തിന് ചേച്ചിമാര് മുടി മാറ്റി കൊടുത്തു. കൈക്കൂപ്പി ആ നേരമത്രയും സകല ദൈവങ്ങൾക്കും നന്ദി പറയുവായിരുന്നു ഞാൻ. എന്നാൽ ഏറെ നേരമായിട്ടും എന്റെ കഴുത്തിൽ താലി വീണിരുന്നില്ല. കണ്ണുകൾ തുറക്കുമ്പോ കാണുന്നത് എന്നെ തന്നെ മിഴിച്ച് നോക്കുന്ന അവനെയാണ്.
"""""""""""""സമയം പോണു, ഒന്ന് വേഗം കെട്ടടാ പട്ടി........""""""""""""""
ഞാനങ്ങനെയാണ് അപ്പൊ പറഞ്ഞത്. അതാണ് ശെരിക്കും വായിന്ന് വന്നതും.
""""""""""""""മാളൂയേച്ചി നീ ഇപ്പോഴും സ്വപ്നത്തിനുള്ളിലാ. വേഗം ഉണരാൻ നോക്ക് എന്നിട്ട് മുറിയീന്ന് പോ. ആരേലും കേറി വന്ന എല്ലാം തീരും. ഇപ്പൊ ആരും എഴുന്നേറ്റിട്ടില്ല വേഗം ചെല്ല്........"""""""""""""""
അവൻ ബോധം ഇല്ലാത്തത് പോലെ എന്തൊക്കെയോ പറയുവാണ്. പെട്ടന്ന് ചുറ്റിനും നിൽക്കുന്ന എല്ലാരും കണ്മുന്നിൽ വച്ച് തന്നെ മാഞ്ഞു പോകുന്നു. ഭയപ്പാടോടെ കുട്ടനെ നോക്കുമ്പോ എന്നെ നോക്കി അവൻ ചിരിക്കുന്നു പിന്നീട് അവനും മാഞ്ഞു പോകുന്നു. ഒന്നലറി വിളിക്കണം എന്നുണ്ട് പക്ഷെ ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല.
"""""""""""""""കുട്ടാ......."""""""""""""""
സ്വപ്നം വിട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുമ്പോ ഞാൻ നന്നേ അണക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം വേണ്ടി വന്നു ഞാൻ നോർമൽ ആവാൻ. എല്ലാം കൊള്ളായിരുന്നു, പക്ഷെ ആ മാഞ്ഞു പോയത് അത്
💬 Comments
View all comments