Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
വീണ്ടും എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു. ശെരിക്കുമിനി അവൾക്ക് എന്തേലും മനസ്സികമായ പ്രശ്നം.......?? ഏയ്......!! വാതിലും പൂട്ടി ലൈറ്റും അണച്ച് ഞാൻ വന്ന് കിടന്നു.
തിരിഞ്ഞ് കിടന്നു, മറിഞ്ഞു കിടന്നു, ചരിഞ്ഞു കിടന്നു, കമിഴ്ന്ന് കിടന്നു, ഉറക്കം മാത്രം വന്നില്ല. എന്തോ ഭാരം ഏറ്റി വച്ചത് പോലെയാണ് എന്റെ മനസ്സ്. ആകെമൊത്തം ഒരസ്വസ്ഥത. കണ്ണ് അടച്ചാൽ കാണുന്നത് അവളുടെ മുഖവും കലങ്ങിയ കണ്ണുകളും. അവള് പറഞ്ഞിട്ട് പോയ ഓരോന്നും മനസ്സിനെയും കാതിനെയും ഒരേപോലെ വലക്കുന്നു. ഇത്രെക്കൊക്കെ എന്നെ സ്നേഹിക്കാൻ എന്താ കാരണം......?? ഞാൻ പറഞ്ഞാൽ അവള് ചാകും അതാണ് അവളുടെ സ്നേഹം. ഒരിക്കലുമാ സ്നേഹം അഭിനയം അല്ലാ. ഇതെല്ലാം അറിയാമെങ്കിലും ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.
അവളെ പോയൊന്ന് കണ്ടാലോ......?? അല്ലേല്ലത് വേണോ ഈ രാത്രി......??
കൂടുതല് ചിന്തിച്ച് നിൽക്കാനുള്ള ക്ഷേമ പോലുമെനിക്ക് ഉണ്ടായിരുന്നില്ല. അവളും എന്നെ കാണാൻ വന്നത് ഈ രാത്രി തന്നല്ലേ....?? അപ്പൊ എനിക്കുമവളെ കാണാൻ പോവാം. ഒരു കുഴപ്പോം ഇല്ല. ഇപ്പൊ ഇക്വൽ ആയി.......!!
ഒരു തെറ്റും ഞാൻ ചെയ്യുന്നില്ല എന്നാ വിശ്വാസത്തോടെ തന്നെ കാട്ടിലിന്മേൽ നിന്നുമെഴുന്നേറ്റു. കാലുകൾ നിലത്ത് ഉറക്കുന്നില്ല, ഒരുതരം വിറ. വാതില് തുറക്കുമ്പോ കണ്ണ് വിടർന്നു., കാണാൻ ആഗ്രഹിച്ച ആൾ ദേ മുന്നിൽ......!! ചുണ്ടിൽ നിറഞ്ഞ ചിരിയോടെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനവളുടെ കൈയിൽ പിടിച്ചു. എന്നെ നോക്കുന്ന ആ കണ്ണുകളിൽ എന്തോ പ്രതീക്ഷ ഞാൻ കണ്ടു. ആരോ നിയന്ത്രിക്കുന്നത് പോലെ ഞാനവളെ അകത്തേക്ക് കേറ്റി........!!
ഇപ്പോഴുമാ കണ്ണുകളിൽ നേരത്തെ കണ്ട പ്രതീക്ഷ അസ്തമിക്കതെ കിടക്കുന്നുണ്ട്....!!
💬 Comments
View all comments