Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
പ്രതീക്ഷിക്കണ്ട......!!
"""""""""""""എന്റെ പട്ടി പിടിക്കും ഈ നായിന്റെ മോന്റെ കാല്......!!"""""""""""""
"""""""""""""ടീ....."""""""""""""
അവളെയടിക്കാൻ തന്നെ അവൻ കൈയൊങ്ങി. പാവം ഉണ്ടക്കണ്ണി അത്രേം നേരം ധൈര്യത്തോടെ നിന്നിട്ട് ആ നിമിഷം അവള് പേടിച്ച് കണ്ണുകൾ അടച്ചു.
എന്നാലവന്റെ കൈ അവളുടെ ഏഴായലത്ത് എത്തിയിരുന്നില്ല. അവന്റെയാ ബലിഷ്ടമായാ കൈകൾ എന്റെ കുഞ്ഞ് കൈക്കുള്ളിൽ ഭദ്രമായിരുന്നു......!!
Bgm ഇട് Bgm ഇട്.........
വെറിത്തനം വെറിത്തനം.......!!
ഓരോ നിമിഷവും എന്റെ കൈക്ക് ഞാൻ ബലം കൊടുത്തു കൊണ്ടേയിരുന്നു. അതേസമയം ദേഷ്യത്തോടെ എന്നെ നോക്കുവായിരുന്ന അവന്റെ ഭാവം മാറാൻ തുടങ്ങി. വേദന, അത് മാത്രമാണ് അവന്റെ മുഖത്തിപ്പോ.....!! പിന്നേ കൊറച്ച് അതിശയവും.
""""""""""""വിടെടാ......,""""""""""""""
വേദനയാണേലും കലിപ്പിട്ട് ആയിരുന്നു അവൻ പറഞ്ഞത്. അതെനിക്ക് ഇഷ്ട്ടായില്ലാ. ഒന്നൂടൊന്ന് ഞെരിച്ചു. അവനൊന്ന് തുള്ളിപ്പോയി.
""""""""""""വിട്, വിടാൻ....."""""""""""""
ഇത്തവണ മൂക്കള ഒലിപ്പിച്ചില്ലന്നേയുള്ളൂ.
""""""""""""എന്തിനാ അണ്ണാ വെറുതെ പ്രശ്നം ഉണ്ടാക്കിയെ....?? ഞാൻ മലയാള ഭാഷയിൽ തന്നല്ലേ അണ്ണനോട് സംസാരിച്ചേ....?? കാല് ഞാൻ പിടിക്കാന്ന് വരെ പറഞ്ഞതല്ലേ.....?? അപ്പൊ അണ്ണനാണ് കുരു പൊട്ടിയത്. അവളെ കൊണ്ട് തന്നെ കാല് പിടിപ്പിക്കണം എന്നൊക്കെ വച്ചാ., ഒന്നുല്ലേലും അതൊരു പെണ്ണല്ലേ അണ്ണാ.....??""""""""""""
"""""""""""""വിടെടാ മൈ......""""""""""""
ഇടത് കൈ എന്റെ നേരെ ഉയർത്തിയെങ്കിലും പൊങ്ങിയില്ല. അതിനവൻ തുനിഞ്ഞപ്പോ തന്നെ ഞാൻ എന്റെ ശക്തിയുടെ അഞ്ചിൽ ഒന്ന് മാത്രേ ഉപയോഗിച്ചുള്ളൂ. അപ്പൊ തന്നെ അവനാ ശ്രമം വിട്ടിരുന്നു. അയ്യേ ഇത്രേയുള്ളോ ഈ ജിമ്മൻ.....?? അയ്യയ്യേ.... എനിക്ക് തന്നെ എന്നോട് കുറ്റബോധം തോന്നിപ്പോയി. പാവം പയ്യൻ. അവനെ കൂടുതല് വേദനിപ്പിച്ചതിൽ ഞാനിപ്പോ ഖേദിക്കുന്നു. അപ്പൊ തന്നെ ഞാൻ പിടിയും വിട്ടു.
💬 Comments
View all comments