0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 264

ഗേൾ ഫ്രണ്ട് ഇപ്പോ വീഡിയോ കാൾ ചെയ്യും. ഞങ്ങൾക്ക് കുറച്ച് പ്രൈവസി ഒക്കെ വേണം. കുറച്ചൂടെ രാത്രിയാവട്ടെട്ടോ, എന്നിട്ട് കഥ പറയാം......!! അവളിപ്പോ വിളിക്കും if you dont mind ഒന്ന് പുറത്തോട്ട് പോയാ.....??"""""""""""

ഒന്നിളക്കാൻ വേണ്ടി പറഞ്ഞതാ, പക്ഷെ അതും കാര്യം ആക്കൂന്ന് അവള് തിരിഞ്ഞ് നടന്നപ്പഴാ മനസ്സിലായെ. എന്നാലെനിക്ക് തെറ്റി, അവൾ രാക്ഷസിക്കായുള്ള രൂപ മാറ്റത്തിനായി വാതില് കുറ്റിയിടാൻ പോയതായിരുന്നു. ഈശ്വരാ ഒരു തുള്ളി ജീവനെങ്കിലും ബാക്കി വച്ചേക്കണേ. വാതിലും അടച്ച് പൂട്ടി അവൾ തിരിഞ്ഞു, എന്റെ രാജു....., ഒന്ന് കാണേണ്ടത് തന്നായിരുന്നു. മുഖമൊക്കെ വലിഞ്ഞ് മുറുകി, അവിടവിടായി ചോര നിറം തെളിഞ്ഞു വരുന്നു. ഞരമ്പോക്കെ പിടച്ച് കേറുന്നു. ഇവള് രാക്ഷസിയാണോ അതോ she hulk ആണോ.....?? ഏതായാലും താനോസിന്റെ കൈയിൽ അകപ്പെട്ട ഗാമോറയുടെ ഗതിയായി എനിക്ക്.

"""""""""""""എന്തായിങ്ങനെ നോക്കണേ...??"""""""""

വെറുമൊരു നിഷ്‌കുവായി ഞാൻ ചോദിച്ചു. പട്ടി അമറുമ്മാതിരി അമറി എന്റെ നേരെ അവൾ ചാടി വീണു.

""""""""""""ആ.......വല്ല ആവശ്യവും ഉണ്ടായിരുന്ന....?? ആ.......??"""""""""""""

ഇത്തവണ കൈ തുടയ്ക്ക് കുഴപ്പൊന്നും ഇല്ല. അവൾ ലക്ഷ്യം വച്ചത് എന്റെ കാലിലായിരുന്നു.

"""""""""""""വിടെടി പട്ടി....... ആ......."""""""'''''"""

"""""""""""ഫോറിൻ പെണ്ണുമായിട്ട് വീഡിയോ കാൾ അല്ലേ.....?? കാണിച്ച് താരാടാ നാറി...."""""""""""""

"""""""""""""എന്നെ കടിച്ച് കൊല്ലുന്നേ......""""""""""""

ഡിങ്കനോ മായാവിയോ ആരേലും രക്ഷപ്പെടുത്താൻ വരൂന്ന് ഒരു കുഞ്ഞ് ബാലനെ പോലെ ഞാൻ കരുതി. പക്ഷെ ആരും വന്നില്ല......!!

""""""""""""ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ കടിക്കല്ലേടി സാമദ്രോഹി......"""""""""""""

കണ്ണൊക്കെ കുടുകുട നിറയുന്നുണ്ടായിരുന്നു. ഇവള് കഴിഞ്ഞ ജന്മം ഗർഭപാത്രത്തിൽ വച്ചേ മരിച്ചു പോയ പട്ടിയായിരുന്നെന്നെ തോന്നണേ.

""""""""""""പറ ഏതാടാ ആ ഫോറിൻ നാറി....??"""""""""""

ഒരുനിമിഷം അവൾ കാലിന്ന് പല്ലുകൾ മോചിപ്പിച്ചു. എന്നിട്ടെന്നോട് ചീറി.

""""""""""""പറഞ്ഞില്ലേ കടിച്ച് നിന്റെ ചോര ഞാൻ കുടിക്കും. മര്യാദക്ക് പറേടാ.....""""""""""""

കഷ്ടകാലം മൊത്തം എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് തോന്നുന്നു. വാട്സാപ്പില് തുടരെ തുടരെ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. അടുത്ത് കിടന്ന ഫോൺ കൈയെത്തി എടുക്കാൻ നോക്കി എന്നാലതിനും മുന്നേ എത്തണ്ട കരങ്ങളിലേക്ക് ഫോൺ സുരക്ഷിതമായി എത്തിയിരുന്നു., thank god.......!!

""""""""""""Password.......!!"""""""""""""

ഉഫ് അവളുടെ

💬 Comments

View all comments