0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 302

മര്യാദക്ക് എറങ്ങിക്കോ...!!""""""""""""

""""""""""""രാമാ, നിങ്ങളല്ല ഇറങ്ങേണ്ടത്.....!! എന്തും ഞാൻ സഹിക്കും, പക്ഷെ മോളെ ഇവൻ വിളിച്ചത് സഹിക്കില്ല., അതെന്റെ മനസ്സിൽ ഇപ്പോഴും കിടന്ന് നീറുവാ. എന്റെ വയറ്റിൽ തന്നെ നീ വന്ന് പിറന്നല്ലോ ടാ. ഒന്നും പോരാഞ്ഞിട്ട് എന്റെ കുഞ്ഞിനെ നീ കൈയും വച്ച്. പൊക്കോ, എനിക്ക് നിന്നെ കാണണ്ടാ. എങ്ങോട്ടേലും എറങ്ങി പോ.....!!""""""""""""""

കണ്ണുനീരോടെ അമ്മ പറഞ്ഞു. സത്യം പറഞ്ഞാൽ ചിരിയായിരുന്നു വന്നത്. അവളെന്നെ അടിച്ചതൊന്നും അമ്മ കണ്ട് കാണില്ല, അവളെന്നെ പറഞ്ഞതൊന്നും അമ്മ കേട്ട് കാണില്ല. ഇന്നലെ വന്ന അവൾക്ക് വേണ്ടി സ്വന്തം മകനായ എന്നെ ഇന്നമ്മ ഇറക്കി വിടുന്നു.

""""""""""'""അമ്മ വേണ്ടമ്മ അവനൊരു തെറ്റ് പറ്റിയതല്ലേ....?? ക്ഷേമിക്കമ്മാ....., അമ്മക്ക് തന്നെ അറിയാവുന്നതല്ലേ, ദേഷ്യം വന്നാലവൻ എന്തൊക്കെയാ പറേണേന്ന് അവന് പോലും അറിയില്ല. പ്ലീസ് അമ്മ അവനിനി പഠിച്ചോളും അമ്മാ....."""""""'""""""

"""""""""""""നിന്നോട് അഭിപ്രായം ചോദിച്ചില്ല തങ്കി. അവൻ പറഞ്ഞ വാക്കിന്റെ അർഥം ഞാൻ വേണോ നിനക്ക് പറഞ്ഞ് തരാൻ.....?? ഏറ്റവും ഇളയത് ആയത് കൊണ്ട് ചെല്ലം കൊടുത്ത് വളർത്തി അതാ ഞങ്ങള് ചെയ്ത തെറ്റ്. എന്ത് നടന്നാലും അങ്ങ് ചിരിച്ച് കാണിക്കുമ്പോ അവനതൊരു ലൈസൻസ് ആയി. ഇനിയില്ല. ഇവനീ വീട്ടിലുണ്ടേ എന്റെ മോളെ ഇങ്ങനോരുന്ന് പറഞ്ഞും ചെയ്തും ഇവൻ കൊല്ലും. വേണ്ട ഇറങ്ങിക്കോ, ഇവിടാർക്കും നിന്നെ കാണണ്ട പൊക്കോ എങ്ങോട്ടാണെലും., തിരിച്ച് വന്ന് പോകരുത്...!!""""""""""""""

അമ്മ അതൂടെ പറഞ്ഞതും തങ്കി അലമുറയിട്ട് കരയാൻ തുടങ്ങി. എടുക്കാനായിട്ട് ഒന്നും തന്നെയില്ല, പേഴ്‌സും താക്കോലും പോക്കെറ്റിൽ തന്നെയുണ്ടായിരുന്നു. എല്ലാവരേം അവസാനമായി ഒന്ന് നോക്കി. അവരുടെയൊക്കേം കണ്ണുകളിൽ എന്നോടുള്ള ദേഷ്യവും വെറുപ്പും മാത്രേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എന്റെ ചുണ്ടിൽ ചിരിയായിരുന്നു.

""""""""""""തങ്കി ഞാനൊരു തെറ്റും ചെയ്തിട്ടില്ല ടി. അത് മറ്റാരേം ബോധിപ്പിക്കാൻ എനിക്ക് തോന്നുന്നില്ല, എന്നാ എനിക്ക് വേണ്ടി കരയുന്ന നിന്നോട് മാത്രേ ഞാൻ പറയുന്നുള്ളൂ, ഞാനവളെ അങ്ങനെ വിളിച്ചിട്ടുണ്ടേ അവളെ കൈ വച്ചിട്ടുണ്ടേ അതിനൊരു കാരണമുണ്ട്. എല്ലാവരും എന്നെയീ നിമിഷം വെറുത്തു., അവരെ തിരുത്താൻ എനിക്ക് കഴിയില്ല. നീ., എന്നെ വെറുക്കല്ലേ തങ്കിയേച്ചി......!!"""""'"'''""'''

വിതുമ്പി കൊണ്ടവളെ ഞാൻ കെട്ടിപ്പിടിച്ചു.

💬 Comments

View all comments