Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
കാൾ ചെയ്തിട്ട് വരാം.....!!""""""""""""
""""""""""""""ദേ കുട്ടാ.......""""""""""""
""""""""""""എന്റെ യേച്ചി നീ ഓർഡർ ചെയ്യ്., ഞാൻ ദേ എത്തി.......!!""""'""""""""
ഫോണില് വിച്ചനെ കാളും ചെയ്ത് ഞാൻ വെളിയിലേക്ക് നടന്നു.
""""""""""""നീ എവിടാ.....??"""""""""""
""""""""""""ഹോസ്പിറ്റലിലോ.....?? അഹ് എടാ ശ്രദ്ധിച്ച് കേക്ക്, അതിനടുത്ത് ഓപ്പോസിറ്റ് ആയിട്ട് ഉള്ള ബസ്സ്റ്റോപ്പ് ഇല്ലേ, അതിന്റേം അടുത്തൊരു ബേക്കറിയുണ്ട്. ഞാനിപ്പോ അവിടെയുണ്ട്. ഡ്രെസ്സിങ് കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് പോര്......!!""""""""""""
"""""""""""""അഹ് ഒറ്റക്കേയുള്ളൂ......!!"""""""""""""
കാൾ കട്ട് ചെയ്ത് ഞാനവരോട് ഒപ്പം പോയിരുന്നു.
"""""""""""""ആരേ വിളിച്ചേ.....??""""""""""""
വന്നിരുന്നതും അവൾ തിരക്കി.
""""""""""""അതേ മാളുയേച്ചി ഇപ്പൊ ഒരാള് വരും., അപ്പൊ ഇവിടം സ്വർഗ്ഗമാകും. വെറുതെ കാട്ടുറുമ്പാവണ്ട നമ്മക്ക്. അയാള് വരുമ്പോ നമ്മക്ക് മാറി കൊടുക്കാം. അപ്പൊ വിശേഷം തിരക്കലും പരിഭവം പറച്ചിലുമൊക്കെ ഉണ്ടേൽ പെട്ടന്ന് ആയിക്കോട്ടെ.....!!""""""""""""
""""""""""""ആര് വരുന്ന കാര്യാ കുട്ടാ.....??"""""""""""""
""""""""""""""വിച്ചൻ., അതായത് രേഷ്മക്ക് മനസ്സിലാക്കാൻ വിവേക്. ചുമ്മാ എവിടാന്ന് അറിയാൻ കാൾ ചെയ്തതാ. ഭാഗ്യം പോലെ അവൻ aj ഹോസ്പിറ്റലിൽ ഉണ്ട്. ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്......!!""""'""""""""
""""""""""""വിവേക് ഏട്ടന് എന്താ അസുഖം....??"""""""""""
""""""""""""അവന് അസുഖം ഒന്നുമില്ല. കാലില് ഒരു കുരു വന്നു, അത് പഴുത്ത് പൊട്ടി. ഇപ്പൊ ക്ലീൻ ചെയ്ത് ഡ്രസ്സിങ് ഒക്കെ കഴിഞ്ഞു. നിങ്ങള് ഉള്ള കാര്യം ഞാൻ പറഞ്ഞിട്ടില്ല. അവനിപ്പോ വരൂന്നാ പറഞ്ഞേ.....!! പിന്നേ എനിക്കും അവനും ചേട്ടാന്ന് വിളിക്കാനുള്ള പ്രായം ആയിട്ടില്ല. കണ്ടാ തോന്നുമായിരിക്കും......!!"""""""""""""
"""""""""""അയ്യോ അത് വേണ്ടായിരുന്നു.....!!""""""""
"""""""""""എന്ത് വേണ്ടാന്ന്.....?? നല്ലൊരു അവസരമാണ് ഞാനൊരുക്കി തരണേ. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.......!!""""""""""""
"""""""""""എന്നാലുമെനിക്ക് എന്തോ പേടി പോലെ......!!""""""""""""
""""""""""""എന്ത് പേടി ഒരു പേടിയും വേണ്ടാ. ധൈര്യത്തോടെ ഇരിക്ക്......!!"""""""""""""
പോക്കെറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തു. എടുത്തു നോക്കുമ്പോ നമ്മടെ ആള് തന്നെ....!!
""""""""""""ഇവിടെ ഇവിടെ.....!!""""""""""""
കൈപ്പൊക്കി കാണിച്ച് ഫോണിലൂടെ ഞാൻ പറഞ്ഞു. അവനും എന്നെ കണ്ടു. കൂടെയിരുന്ന മറ്റവരേം. അടുത്തേക്ക് വരാൻ അവനൊന്ന് മടിച്ചു. എന്നാലും വന്നു.
""""""""""""""വാ ഇരിക്ക്.....!!""""""""""""""
ഞാനവനെ അടുത്തുള്ള ചെയറിൽ ഇരുത്തി. രണ്ടാളേം ഫേസ് ചെയ്യാൻ അവൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അവന്റെ വിമ്മിഷ്ടവും വെപ്രാളവും അത്രക്ക് ഉണ്ടായിരുന്നു.
""""""""""""എങ്ങനുണ്ട് കാലിന്....??""""""""""""
💬 Comments
View all comments