Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
എന്നെ തേടി കണ്ടുപ്പിടിച്ച് ഇങ്ങോട്ട് കൊണ്ട് വന്നു. അതും അവളുടെ വാക്കിന്റെ പുറത്ത്. അത് വരെ ഈ മോൻ ചത്തോ ജീവിച്ചിരിപ്പുണ്ടോന്ന് ആര് തിരക്കി.....?? ചോറ് എടുക്കട്ടേന്ന്, കുറച്ച് വിഷം കലക്കി തരാൻ പറ, അപ്പൊ പിന്നേ ഇതൊന്നും കാണണ്ടല്ലോ......!! സ്നേഹിക്കാൻ വന്നേക്കുന്നു. ഞാനിപ്പോഴും സ്നേഹിക്കുന്നത് എന്റെ തങ്കിയെയാ, എന്നാലവള് പോലും ഒരക്ഷരം എന്നോട് മിണ്ടുന്നില്ല. അതിന്റെ മനസിലും വിഷം കുത്തി നിറച്ചെന്നെ തോന്നണേ......!!"""""""""""""
ദേഷ്യവും സങ്കടവും കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം പോലെ വന്നുകൊണ്ടേയിരുന്നു. അപ്പോഴും മുറിക്കുള്ളിൽ മുഴുവൻ സിൽക്കരങ്ങൾ ആയിരുന്നു.
""""""""""""മയിര്......!!""""""""""""
വീഡിയോ ഓഫ് ചെയ്ത് ഡിസ്‌ക്കണക്ടും ആക്കി ഞാൻ വീണ്ടും അങ്ങനേ കിടന്നു.
""""""""""""കല്യാണ തലേന്ന് ആയിട്ട് കൂടി ഒരഞ്ചു മിനിറ്റ് നിന്നെ ഇവിടെ കണ്ടില്ല., നേരം വെളുക്കും മുന്നേ ഇറങ്ങി പോയതാ നീ, ഇപ്പോഴാ കേറി വരണേ......!! നാളെ കല്യാണ ദിവസാണ്, താലി കെട്ടും വരെ എങ്കിലും ഇവിടുണ്ടാവണം...... എനിക്കാതെ പറയാനുള്ളൂ......!!""""""""""""
ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ചവൾ ഇറങ്ങിപ്പോയി. തുറന്ന് കിടന്ന വാതില് ചാരൻ പോകുമ്പോ ഞാൻ കണ്ടു മരിച്ച വീടിന്റെ അവസ്ഥ പോലെ നിലത്ത് കണ്ണുനീരോടെ ഇരിക്കുന്ന മറ്റുള്ളവരെ.......!!
❤️❤️
ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ദിവസം ഏതാ.....??
അഹ് ദിവസം ഇന്നാ. എന്റെ കല്യാണ ദിവസം. ഓർക്കുമ്പോ കലി കേറുന്നു. കട്ടിലിൽ കിടന്ന് കണ്ണടച്ചതെ ഓര്മയുള്ളൂ, അടച്ച കണ്ണ് തുറക്കുമ്പോ ഞാൻ മണ്ഡപത്തിനുള്ളിലാ. ശ്വാസം വിടുന്ന പോലാണ് സമയം പോയത്. ഉണർത്തിയതും ഒരുക്കിയതും ഒക്കെ വിച്ചനാ.
"""""""""""എന്താടാ അളിയാ ഒരു നാണം....??"""""""""""
ഏതോ ഒരു തെണ്ടി., ഇവനെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടോ....??
"""""""""""നീയെതാടാ....??""""""""""
"""""""""""അളിയാ നമ്മള്
💬 Comments
View all comments