0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 223

ഞാനാശിച്ച് പോയി. ശ്വാസം നിലച്ച അവളുടെ ശരീരം., അതിനെ പുൽകി വാവിട്ട് കരയുന്ന മറ്റുള്ളവർ. ഒടുവില് അവൾ യാത്രയായി. അപ്പോഴുമാ അധരങ്ങളിൽ നിറഞ്ഞ് നിന്നത് ചിരിയാണ്. യുദ്ധം വിജയിച്ച യോദ്ധാവിന്റെ ചിരി........!!

ചില സ്വപ്നങ്ങൾ ചില മാറ്റത്തിനായിയുള്ള തുടക്കങ്ങൾ ആവാം........!!

3 AM

പുറത്ത് അതിശക്തിയായി തന്നെ ആർത്തലച്ച് പെയ്യുന്നുണ്ട് മഴ. ശരീരം കോച്ചിപ്പിടിക്കുന്ന തണുപ്പ്, മുറിക്കുള്ളിൽ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാൻ. എന്നിട്ടും ഞാനെന്തേ വിയർക്കുന്നു.....??

മനസ്സിനെ അലട്ടിയിരുന്നു ആ ചോദ്യം. ഫോണിലേക്ക് നോക്കുമ്പോ സമയം മൂന്ന് ആകുന്നതേയുള്ളൂ. കണ്ണടക്കുമ്പോ കാണുന്നത് ജീവശവമായി കിടക്കുന്ന അവളെയാണ്., കണ്ട സ്വപ്നം മനസ്സിലേക്ക് വീണ്ടും കടന്ന് വന്നപ്പോ ഒരു ഞെട്ടലോടെ ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു. എന്നാലിതൊന്നും അറിയാതെ കിടുകിടാ വിറച്ച് കിടക്കുന്ന അവളെ കണ്ടപ്പോ ഒരേസമയം ആശ്വാസവും പേടിയും തോന്നി എനിക്ക്.

"""""""""""ഏയ്‌.......""""""""""""

കൂടെ കിടന്ന് കവിളിൽ തട്ടി നോക്കി പല്ല് കൂട്ടിയിടിക്കുന്ന ശബ്ദം നന്നായി തന്നെ കേക്കാം. അതോടൊപ്പം അവളെന്തോ കുശുകുശുക്കുന്നുമുണ്ട്.

"""""""""""പ.....,,പാ..,....,പാപി........"""""""""""

വിറയലോടെ വ്യക്തതയില്ലാതെ മുറിഞ്ഞുപ്പോയ വാക്കുകൾ കേട്ട് നെഞ്ചോന്ന് പിടഞ്ഞു.

"""""""""""മാളു......."""""""""""

ഹൃദയം അറ്റ് പോകുന്ന വേദനയോടെ ഞാനവളെ വിളിച്ചു. ആ ഇരുട്ടിലും കവിളിൽ തെളിഞ്ഞ് കണ്ട ചുവന്ന കൈപ്പാട്, അധരങ്ങളിൽ കട്ട പിടിച്ചിരുന്ന രക്തകറ. വേദനയോടെ അവളെ തൊട്ട് തലോടുമ്പോ ചത്ത മനസ്സും ഒഴുകി ഇറങ്ങിയ കണ്ണുനീരും ഉള്ളിന്റുള്ളിൽ എവിടെയോ അടച്ചിട്ട ആ പഴേ ഉണ്ടക്കണ്ണിയോടുള്ള അടങ്ങാത്ത ഇഷ്ട്ടത്തേ ചൂണ്ടി കാട്ടി. ആ സ്വപ്നം എന്നിലെ എന്നെ പൂർണമായും ഇല്ലാതാക്കിയിരുന്നു. ഇല്ല ഇനിയൊന്നും വേണ്ടാ, ഇനിയുമവളെ ദ്രോഹിച്ചാ, ഇല്ലാ., എനിക്ക് കഴിയില്ല. എന്റെയുള്ള് നിറയെ വിഷമായിരുന്നു.

""""""""""""നീയല്ല പാപി ഞാനാ, ഈ ഞാൻ.......!!"""""""""""""

എഴുന്നേറ്റ് ചെന്ന് അലമാരക്കുള്ളിൽ നിന്നും പഴയൊരു കമ്പിളി പുതപ്പ് കുടഞ്ഞെടുത്തു. പണ്ട് പനിച്ച് കിടക്കുമ്പോ അമ്മ പുതപ്പിക്കാൻ എടുത്തിരുന്നത്. വിറങ്ങലടിച്ച് കിടക്കുന്ന ആ കൊച്ചു കുട്ടനെ അമ്മ നന്നായി പുതപ്പിച്ച്, കൂടെ അമ്മയും കിടന്ന് തന്റെ നെഞ്ചോട് എന്നെ ചേർത്ത് ആ മാതൃഹൃദയത്തിലെ ചൂട് പകരുന്നത് കണ്ണുനീരോടെ ഞാനോർത്തു.

അവളേം നന്നായി പുതപ്പിച്ചു. എന്റെ ചൂടേറ്റ് ഉറങ്ങാൻ അതിയായി ആശിച്ച

💬 Comments

View all comments