Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
അവൾക്ക് ഇപ്പൊ പൂർണ മനസ്സോടെ ഞാനെന്റെ ചൂട് നൽകി. അതേ പുതപ്പിനുള്ളിൽ കേറി എന്റെ നെഞ്ചോട് അവളെ ചേർത്ത് നെറ്റിയിലേക്ക് വീണ് കിടന്നാ മുടിയിഴകളെ മടിയൊതുക്കി, നെറ്റിത്തടത്തിൽ ഒരു ചുടുചുംബനവും നൽകി അവളേം ഇറുക്കെ പുണർന്ന് ഞാൻ കിടന്നു. ചെയ്ത് കൂട്ടിയ മഹാപാരാധങ്ങളെ ഓർത്ത് ഒരായിരം വട്ടം മാപ്പിരന്ന് കൊണ്ട്.
മയക്കത്തിലേക്ക് അടുക്കുമ്പോഴും ഉള്ളിലൊരേ പ്രാർത്ഥനയായിരുന്നു, ഇനിയീ മാറ്റവും വെറുമൊരു സ്വപ്നമായി തീരരുതേ എന്ന്........!!
എപ്പോഴോ കണ്ണ് തുറന്ന ഞാൻ കാണുന്നത് സ്വബോധത്തിൽ അല്ലെങ്കിൽ പോലും കൈകൾ കൂട്ടിയുരുമി വിറച്ച് മാറി കിടക്കുന്ന അവളെയാണ്. മറന്നുപ്പോയാ കാര്യം ഓർത്തെടുത്ത ഞാൻ ഒട്ടും സമയം കളയാതെ തന്നെ ഫാൻ ഓഫ് ചെയ്തു. നേരെ കിടത്തി ഒന്നൂടെ നന്നായി അവളെ പുതപ്പിച്ചു., കിടക്കാൻ തോന്നിയിരുന്നില്ല. കാലല്പം പൊക്കി എന്റെ മടിയിലേക്ക് എടുത്തു വച്ചു. കൈകളാൽ കൂട്ടിതിരുമ്മി അവളുടെ പാദങ്ങൾക്ക് ഞാൻ ചൂടേകി.
"""""""""""കു.....,,,,കുട്ടാ.... കുട്ടാ......,""""""""""""
സ്വപ്നത്തിൽ വിളിക്കുന്നതാവും എന്ന് കരുതി കേട്ടെങ്കിലും ആ വിളിയെ ഞാൻ കേട്ടില്ലെന്ന് നടിച്ചു.
"""""""""""കു...... ട്ടാ....... കുട്ടാ......."""""""""""
എന്നാൽ നിർത്താതെ അവളെന്റെ പേര് ഉച്ചരിച്ചോണ്ടേയിരുന്നപ്പോ പാദം തിരുമ്മുന്നത് നിർത്താതെ തന്നെ ഞാൻ അവളെ നോക്കി.
കണ്ണ് തുറന്ന് കിടക്കുവായിരുന്നു അവൾ. ആ ഉണ്ടക്കണ്ണുകൾ നിറയെ അത്ഭുതമാണ്. എന്തോ പറയാനായും ശ്രമിക്കുന്നുണ്ട് അവൾ.
"""""""""""പറഞ്ഞോ.......!!""""""""""""
സമ്മതം കൊടുത്തപ്പോൾ വിതുമ്പലോടെ അവളെന്നെ തന്നെ നോക്കുവാണ് കണ്ണിമ തെറ്റാതെ.
"""""""""""കാപ്പി വല്ലതും വേണോ.....??"""""""""
വല്യ ഉത്സാഹത്തോടെയായിരുന്നു അവൾ തലയാട്ടിയത്. ആ പാവം കരുതുന്നുണ്ടാവും ഇതെല്ലാം താൻ കാണുന്ന വെറും സ്വപ്നം മാത്രമായിരിക്കുമെന്ന്......!!
അന്നാദ്യമായി കാപ്പി ഇടാൻ ഞാനടുക്കളേ കേറി. പണ്ട് എത്ര പറഞ്ഞാലും മൂട് അനങ്ങി ഒരു പണി ചെയ്യാത്ത ഞാനാണ്. ഇപ്പൊ വല്ലാതെ മാറിയിരിക്കുന്നു. കഴിഞ്ഞ ആറ് മാസക്കാലം ഒറ്റക്ക് തന്നാ വച്ചതും വിളമ്പിയതും കഴിച്ചതുമെല്ലാം. മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ മനസ്സിലേക്ക് കടന്ന് വരുമെന്ന് തോന്നിയപ്പോ തന്നെ ഞാൻ ബാക്കി കാര്യങ്ങളിലേക്ക് തിരിഞ്ഞു.
രണ്ട് കപ്പിലേക്ക് കാപ്പി പകർന്ന് ചൂടാറ്റി ഞാൻ മുറിയിലേക്ക് കേറി. ടിപ്പോയുടെ പുറത്ത് അത് വച്ച ശേഷം ഞാനവൾക്ക് അരികിലേക്കായി നടന്നു. ഇപ്പോഴും അവൾ നന്നായി
💬 Comments
View all comments