Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
കിടുങ്ങുന്നുണ്ട്. തല പതിയെ പൊക്കി, തലയണ എടുത്ത് നീളത്തിൽ വച്ച്, അവളെ പയ്യെ പിടിച്ചിരുത്തി. ടീപ്പൊയിലിരുന്ന കാപ്പിയെടുത്ത് അവളുടെ കൈയിലേക്ക് കൊടുത്ത് ഞാനും കൂടെ കേറിയിരുന്നു. തോളിലൂടെ കൈ ചുറ്റി, അലങ്ങോലമായി കിടന്ന മുടിയെ പിന്നിലേക്ക് വകഞ്ഞ് മാറ്റി അവൾക്ക് വേണ്ടി അവളുടെ നിഴലായി ഞാൻ മാറുവായിരുന്നു അന്നേരമത്രയും.
"""""""""""മതിയോ......??""""""""""
കുടിച്ച് തീർന്ന കപ്പ് വാങ്ങുമ്പോ ഞാൻ ചോദിച്ചു. അതിനവൾ തലയാട്ടി മൂളി. കപ്പ് തിരിച്ച് ടിപ്പോയിലേക്ക് തന്നെയെടുത്ത് വച്ചു. പതിയെ താങ്ങി പിടിച്ചവളെ കിടത്തി. ശിവരാത്രി., മഹാദേവന്റെ അമ്പലങ്ങളിൽ പോകുമ്പോ കിട്ടുന്ന ഭസ്മ തിലകം സഞ്ചിയിൽ കെട്ടി വച്ചിരുന്നു. അതെടുത്ത് അവളുടെ നെറ്റിയിൽ ചാർത്തി, പിന്നെ നന്നായി പുതപ്പിച്ചു.
""""""""""കുട്ടാ.......""""""""""
ആ വിളി ശ്രദ്ധിക്കാതെ തന്നെ നേരത്തെ ചെയ്ത കൂട്ട് അവളുടെ പാദങ്ങൾ മടിയിലേന്തി ഞാൻ ചൂട് കൊടുത്തു. അപ്പോളവൾ ആഗ്രഹിച്ചത് അത് തന്നെ ആയിരിക്കില്ല., പക്ഷെ സുഖമായി ഉറങ്ങാൻ അതവൾക്ക് ആവശ്യമാണ് എന്നെനിക്ക് തോന്നി. തോന്നലായിരുന്നില്ല. അത് സത്യം തന്നായിരുന്നു, ചെറു ചിരി ചുണ്ടിലൊളിപ്പിച്ച് അവൾ മയക്കത്തെ പുൽകുന്നത് ഞാൻ നോക്കി കണ്ടു.
.......... ❤️❤️ ..........
6 MONTHS AGO.........!!
"""""""""""അയ്യോ എന്റെ കുട്ടൻ.....""""""""""""
ഞാനാർത്തലച്ച് കരയാൻ തുടങ്ങി. കഴിഞ്ഞ് പോയതൊക്കെയും ഓർക്കുമ്പോ ചങ്ക് പൊട്ടിപ്പോവും പോലെ തോന്നിയെനിക്ക്. ഒന്നും വേണ്ടിയിരുന്നില്ല. ഞാനാ., തെറ്റ് മൊത്തം എന്റെ ഭാഗത്താ. ദേഷ്യം വന്ന് ഞാനെന്തൊക്കെയാ എന്റെ കുട്ടനെ വിളിച്ച് വാരി പറഞ്ഞേ.....?? അവന് വേണ്ടിയായിരുന്നു ഇത്രേം കാലം കാത്തിരുന്നേ, എന്നിട്ടീ ഞാൻ തന്നെ എന്റെ കുട്ടനെ.......
സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവന്റെ ഭാഗത്ത് എന്ത് തെറ്റാ ഉള്ളേ.....?? ഇങ്ങനുള്ള വീഡിയോസ് കാണുന്നത് അവൻ മാത്രാണോ.....?? ഇതീ പ്രായത്തിന്റേത് അല്ലെ.....?? എല്ലാം അറിയാമായിരുന്നിട്ടും ഞാനെന്തേ അപ്പൊ അങ്ങനെയൊക്കെ.....?? ഭഗവതി........
"""""""""""മോളെ......"""""""""""
മുറിക്കുള്ളിലേക്ക് വന്ന ആ അമ്മയുടെ മുഖം കണ്ടപ്പോ പിടിച്ച് നിർത്താൻ കഴിയാതെ അമ്മേ വലിഞ്ഞ് മുറുക്കി ഞാൻ അലമുറയിട്ട് കരയാൻ തുടങ്ങി.
"""""""""""ഇങ്ങനെ കരയല്ലേ മോളെ....., അവൻ മോളോട് ചെയ്തതിന് അമ്മ ക്ഷെമ ചോദിക്കുവാ. അമ്മേടെ ഉണ്ടക്കണ്ണി എല്ലാം മറന്നേക്ക്......!!"""""""""""
"""""""""""അമ്മേ കുട്ടൻ......"""""""""""
എന്നെ തട്ടി ആശ്വസിപ്പിക്കുമ്പോഴും
💬 Comments
View all comments