0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 217

ഞാൻ തിരക്കിയത് അതാണ്.....!!

"""""""""""വേണ്ട മോളെ അവനെ പറ്റിയിനി ഒരക്ഷരം പോലും മിണ്ടരുത്. അവനെ പെറ്റ് വളർത്തിയതിൽ ഞാനിപ്പോ ദുഖിക്കുവാ. എനിക്കിനി അങ്ങനൊരു മോനില്ലാ. മോൾടെ മനസ്സിന്നും അവനെ എടുത്ത് കളഞ്ഞേക്ക്. അവന്റെ മുഖമോർക്കുമ്പോഴേ എനിക്കിപ്പോ വെറുപ്പാ......!!"""""""""""

എടുത്തടിച്ചത് പോലാമ്മാ വിലപിക്കുമ്പോ അവരുടെ സ്നേഹത്തെ കളങ്കപ്പെടുത്തിയത്, ഞാനാണെന്ന് ഓർത്തപ്പോ നിന്ന നിൽപ്പിൽ അങ്ങ് മരിച്ചിരുന്നേൽ എന്ന് ആശിച്ചുപ്പോയി.

"""""""""""അയ്യോ അമ്മേ അങ്ങനെയൊന്നും പറയാതമ്മേ...., കുട്ടനല്ലാ, എന്റെ കുട്ടനല്ല., ഞാനാ ഈ ഞാനാ തെറ്റുകാരി. ഞാൻ കാരണാ എല്ലാം ഞാൻ കാരണാ...."""""""""""

നടന്നതെല്ലാം തന്നെ വിതുമ്പലോടെ പറഞ്ഞവസാനിപ്പിക്കുമ്പോ മരവിച്ച അവസ്ഥയിലായിരുന്നു അമ്മ.

"""""""""""ടി.......""""""""""""

ഒരലർച്ച കേട്ടു, മുഖമുയർത്തി നോക്കുമ്പോ തന്നെ ഞാൻ കണ്ടു എന്നെയടിക്കാനായി കൈയോങ്ങുന്ന ചേച്ചിയെ. കണ്ണടച്ച് പോയി. എന്നാലടി കിട്ടിയില്ല. അടച്ച കണ്ണ് തുറക്കുമ്പോ കാണുന്നത് എന്നെ വെറുപ്പോടെ നോക്കുന്ന തങ്കിയേച്ചിയെയും അടിക്കാനോങ്ങിയ കൈ പിടിച്ച് വച്ചേക്കുന്ന പിങ്കിയേച്ചിയേമാണ്.

"""""""""""മതിയായല്ലോ നിങ്ങൾക്കെല്ലാവര്ക്കും മതിയായല്ലോ....?? എന്റെ കുട്ടന് പറയാനുള്ളത് ആരേലും കേട്ടോ.....?? എല്ലാരും കൂടെ അവനെ അടിച്ചോടിച്ചില്ലേ.....?? സമാധാനമായില്ലേ അമ്മയ്ക്കും ബാക്കിയുള്ളോർക്കും., എവിടെ പോയോ എന്റെ കുട്ടൻ. എല്ലാരും കണ്ടത് ഇവളുടെ മുഖത്തെ പാടാ. എന്നാ ഞാനേ കണ്ടുള്ളൂ അവന്റെ മുഖം. എന്നിട്ടും അത് പോലും ശ്രദ്ധിക്കാതെ അവനെ വീണ്ടും വീണ്ടും നിങ്ങളെല്ലാരും ചേർന്ന് പൊതിരെ തല്ലി..... കുട്ടാ.......""""""""""""

അലറി കൊണ്ട് നിലത്തേക്ക് വീണ് പൊട്ടി കരയുന്ന തങ്കിയേച്ചിയെ ചേർത്ത് പിടിച്ച് വിതുമ്പുവാണ് പിങ്കിയേച്ചി. എല്ലാരുടേം കണ്ണിലും ചെയ്ത പാപത്തെ കുറിച്ചുള്ള സങ്കടവും കണ്ണുനീരും. ഇതിനെല്ലാത്തിനും കാരണക്കാരി ഈ ഞാനും. ഞാനൊറ്റയൊരുത്തി......!!

എല്ലാരും എന്നെ വെറുത്തു. കുട്ടൻ തിരിച്ച് വരണതും കാത്ത് നാളുകൾ എണ്ണി കാത്തിരുന്നു. എന്നാലവൻ വന്നില്ല. വിച്ചനെ ഒരുപാട് തവണ വിളിച്ച് അന്വേഷിച്ചു. എന്നാ അവിടേം സങ്കടം മാത്രായിരുന്നു ബാക്കി.

മറ്റുള്ളവരുടെ വെറുപ്പും കുട്ടന്റെ അവസ്ഥയും എന്നെ ഓരോ നിമിഷവും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടേയിരുന്നു. ഇങ്ങനെ ജീവിക്കാൻ എനിക്ക് കരുത്തില്ലായിരുന്നു. പക്ഷെ ചാവാൻ ഒരുങ്ങുമ്പോഴൊക്കെ ദൈവം എന്നെ തോൽപിച്ചോണ്ടേയിരുന്നു. അവസാനം തളർത്തി കളഞ്ഞു.

.............. ❤️ ❤️ ...............

കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത് ഏതോ ഒരു

💬 Comments

View all comments