Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
റെയിൽവേ സ്റ്റേഷനാണ്. ട്രെയിനിന്റെ ഇരമ്പിയടുക്കുന്ന ശബ്ദം കാതിൽ നിറഞ്ഞു. പാളത്തിൽ നിന്നുമെന്നെ നോക്കി നിക്കുന്ന ഒരു നിഴൽ രൂപത്തെ ഞാൻ കണ്ടു. മുഖം മാത്രം വ്യക്തമല്ല. എന്നാൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അവൻ നടന്ന് വന്നപ്പോ, ആ മുഖം കണ്ട് ഞാനലറി കരഞ്ഞുക്കൊണ്ട് അങ്ങോട്ടേക്ക് ഓടാൻ ശ്രമിച്ചു. എന്നലെനിക്കതിന് കഴിയുമായിരുന്നില്ല. വീൽചെയറിൽ നിന്നും ചാടി ഇറങ്ങുമ്പോ നിലതെറ്റി ഞാൻ താഴെക്ക് വീണിരുന്നു. അപ്പോഴും അവനെന്നെ നോക്കി ചിരിക്കുവാണ്. തോറ്റ് പോയവന്റെ അങ്ങനെ പറയുന്നതിനേക്കാൾ ശെരി തോൽപ്പിച്ച് കളഞ്ഞവന്റെ ചിരി. പ്രാണവേദനയോടെ ഞാൻ വിളിച്ചലറി. ട്രെയിൻ അടുക്കുന്നു. എന്റെ ഭഗവതി. എന്നെ നോക്കി നിൽക്കെ മരണം അവനെ തിന്നിരുന്നു. മുഖം പൊത്തി ഞാനലറി. ഇല്ല ഇതൊക്കെ വെറും സ്വപ്നമാണ്. ഇല്ല ഞാൻ വിശ്വസിക്കില്ല. പൊത്തിപ്പിടിച്ച കൈ മാറ്റി ഞാൻ നോക്കി, എന്റെയടുത്തായി കിടന്ന് പിടക്കുന്നുണ്ട്. എന്നെ കാണിക്കാനെന്ന വണ്ണം ഒറ്റ തവണ മിടിച്ചത് നിലച്ചു. എന്റെ കുട്ടന്റെ ഹൃദയം......!!
"""""""""""""കുട്ടാ.........""""""""""""""
................ ❤️❤️ ................
നല്ല ഉറക്കത്തിലായിരുന്ന ഞാൻ ആ അലർച്ച കേട്ടാണ് ഇരുന്നിടത്ത് നിന്നും ഞെട്ടിയെഴുന്നേൽക്കുന്നത്. ഇപ്പോഴും എന്റെ മടിയിൽ തന്നാണ് അവളുടെ കാലുകൾ. മടിയിൽ നിന്നുമതിറക്കി വച്ച ശേഷം ഞാൻ അവളുടെ അടുത്തേക്കായി പോയി. കണ്ണുകൾ തുറന്ന് പേടിയോടെ അവൾ ചുറ്റും നോക്കുന്നു. നന്നായി തന്നെ വിയർത്തിട്ടുമുണ്ട്. സ്വപ്നം വല്ലതും കണ്ടതാകും.
""""""""""കുട്ടാ.......""""""""""""
എന്നെ കണ്ടവൾ പൊട്ടിക്കരയാൻ തുടങ്ങി.
""""""""""""എന്താ എന്താ പറ്റിയെ.....?? സ്വപ്നം വല്ലതും കണ്ടോ.....??""""""""""
ആദിയോടെ ഞാൻ തിരക്കി. ഒരുനിമിഷം കണ്ണിമാ വെട്ടാതെ എന്നെ നോക്കിയ അവൾ പിന്നീടെന്നെ വാരി പുണർന്നു.
""""""""""""കുട്ടാ......."""""""""""""
വിളിക്കുമ്പോഴും അവൾ നന്നേ പേടിച്ചിരുന്നു, വിതുമ്പുന്നുണ്ടായിരുന്നു. ഞാനും ഒന്നും പ്രതികരിച്ചില്ല, അങ്ങനേലും അവൾക്ക് ആശ്വാസം കിട്ടുവാണേ കിട്ടിക്കോട്ടേന്ന് ഞാനും കരുതി.
""""""""""സ്വപ്നത്തിൽ ആണേലും ഒറ്റക്കല്ല, എന്നേം കൂടെ കൂട്ടിക്കോണം അത് മരിക്കാനായാലും ജീവിക്കാനായാലും.....!!"""""""""""
ഇനിയൊരുപക്ഷെ അവൾ എനിക്കെന്തേലും ആപത്ത് വരുന്നതയാണോ സ്വപ്നം കണ്ടത്......??
അവൾ ഓക്കെയായി എന്ന് തോന്നിയപ്പോ അവളെ വിട്ടകന്ന് ഞാനെഴുന്നേറ്റു. ബാത്‌റൂമിലേക്ക് നടന്നു.
"""""""""സ്വപ്നത്തിൽ ആണേലും എനിക്ക് കാപ്പി ഇട്ട് തന്നല്ലോ, എന്റെ കാല് തടവി തന്നല്ലോ,
💬 Comments
View all comments