Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
ന്നേ കെട്ടിപ്പിടിച്ചല്ലോ, എനിക്ക് മുത്തം തന്നല്ലോ......""""""""""""
ബാത്‌റൂമിലേക്ക് കേറും മുന്നേ അവള് ആരോടെന്നില്ലാതെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാൻ തല തിരിച്ച് നോക്കി. മുഖത്ത് നിറഞ്ഞ് നിന്ന സന്തോഷവും ചുണ്ടിൽ നിറഞ്ഞ് നിന്ന ചിരിയും കണ്ടപ്പോ എനിക്കുള്ളിലും ഒരു ചിരി തന്നായിരുന്നു.
ഒന്ന് ഫ്രഷ് ആയി രാത്രി ഊരി കളഞ്ഞ ബനിയനും എടുത്തിട്ട് ഞാൻ അവളുടെ അരികിലേക്ക് ചെന്നു.
"""""""""""ഈ പെഴച്ചവളെ കൊല്ലാത്തത് എന്താ......??"""""""""""
"""""""""""സമയം ആട്ടെ.....,"""""""""""
അവളുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും., ചിരിയോടെ ഞാൻ പറഞ്ഞു.
""""""""""""എന്നെ അടിക്കുന്നില്ലേ.....??"""""""""""
""""""""""""അടിക്കണോ......??"""""""""""
"""""""""""അടിച്ചോ, എത്ര വേണേ അടിച്ചോ. ഞാനത്രക്കല്ലേ ദ്രോഹം ചെയ്തേ. അടിച്ച് കൊന്നോ. സന്തോഷേയുള്ളൂ. വേറാരും അല്ലല്ലോ, എന്റെ കുട്ടൻ തന്നല്ലേ......??""""""""""""
ഞാനൊന്നും മിണ്ടിയിരുന്നില്ല.
"""""""""""കുട്ടാ, എന്നെയൊന്ന് ബാത്‌റൂമിൽ ആക്കി തരോ.....??"""""""""""
എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനൊപ്പം അവൾ ചോദിച്ചു. ശെരിക്കും പറഞ്ഞാൽ അതിനായിരുന്നു ഞാൻ അവൾക്കരികിലേക്ക് പോയത് തന്നെ. മുള്ളുകൾ പോലുള്ള വാക്കുകളാൽ അവളാപ്പോഴൊക്കെ എന്നെ വേദനിപ്പിക്കുവായിരുന്നു.
"""""""""""വാ......""""""""""""
പതിയെ അവളെ പൊക്കിയെടുത്തു, ബാത്‌റൂമിലേക്ക് നടന്നു.
""""""""""കുട്ടാ......."""""""""""
യൂറോപ്പ്യൻ ക്ലോസെറ്റിൽ അവളെയിരുത്തി തിരിഞ്ഞ് നടക്കാൻ തുനിയവേ അവളെന്നെ വിളിച്ചു നിർത്തി.
"""""""""""കെട്ട്......"""""""""""
ഇട്ടിരുന്ന ബനിയൻ അല്പം പൊക്കി പാവാടയുടെ വള്ളി കാട്ടി പേടിയോടെയാണ് അവളത് പറഞ്ഞത്. എന്നാൽ അവൾക്കത് ചെയ്യാൻ പറ്റില്ല എന്ന് മനസ്സിലായതും ഞാൻ തന്നെ കെട്ടും മാറ്റി പാവാടയും അല്പം താഴ്ത്തി ഡോർ ചാരി പുറത്തേക്കിറങ്ങി.
മാറ്റങ്ങൾ എല്ലാവർക്കും അനിവാര്യമാണ്. പക്ഷെ എന്റെ കാര്യത്തിൽ ഇത്ര പെട്ടന്ന് ആവൂന്ന് കരുതിയിരുന്നില്ല. ചില സ്വപ്നങ്ങൾ അങ്ങനാണ്. ഭ്രാന്തമായി സ്നേഹിക്കുന്ന ആളെ വെറുക്കാനും, കൊല്ലാൻ ആഗ്രഹിക്കുന്ന ആളെ സ്നേഹിക്കാനും തോന്നിക്കുന്ന ഒരു മായാജാലം. രാത്രികളിൽ ഉറക്കം കളഞ്ഞ ചില ദുസ്വപ്നങ്ങൾ പോലെ അവളെ ദ്രോഹിച്ചതും കൊല്ലാൻ ആഗ്രഹിച്ചതും പെഴച്ചവളെയെന്ന് അഭിസംബോധന ചെയ്തതും എല്ലാം വെറും ദുസ്വപ്നങ്ങളായി കണ്ട് കളയാനാണ് ഞാനുമിപ്പോ ഏറെ ആഗ്രഹിക്കുന്നത്. ഒരു അടി കിട്ടിയാൽ അത് മായാൻ വല്യ പാട് കാണില്ല., എന്നാൽ അറിഞ്ഞോ അറിയാതെയോ വായീന്ന് വീഴുന്ന ഒരു വാക്ക്, അതിന്റെ അർഥം, അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന വേദന അത് മായാൻ പാടാ. അവളെന്നോട്
💬 Comments
View all comments