0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 226

കാണിച്ച തെറ്റ്, ഇന്നവൾ അതേ കുറിച്ചോർത്ത് ഏറെ വേദനിക്കുന്നു., ഇതേ അവസ്ഥ തന്നെയാണ് എനിക്കും. ഇന്നലെ രാത്രി കൂടെ അവളോട് ഞാൻ കാണിച്ച ദ്രോഹം, ഇന്നതോർത്ത് ഞാനും വേദനിക്കുന്നു. അപ്പൊ ഇക്യുലായി.

"""""""""""കുട്ടാ.......""""""""""""

ചിന്തകളിൽ ആണ്ട് പോയ ഞാൻ അവളുടെ വിളി കേട്ടാണ് ഉണരുന്നത്. ചാരിയ വാതിൽ തുറന്ന് ഞാനകത്തേക്ക് കേറി. പാവാട താഴെ ഊർന്ന് കിടക്കുവാണ്. നഗ്നമായ അവളുടെ മേനി കണ്ട് കാമം തോന്നിയിരുന്നില്ല എന്നത് വേറൊരു സത്യം. പാവാട കുറച്ച് മേലെ കേറ്റി ഞാനവളെ എടുത്തു. തിരിച്ച് ബെണ്ടിലേക്ക് കിടത്തിയ ശേഷമാണ് പാതിവരെ കേറ്റിയ പാവാട മുഴുവനായും കേറ്റിയിടുന്നതും.

ഡോറിന്മേലുള്ള നിർത്തതേയുള്ള കൊട്ട് കേട്ടാണ് ഞാൻ തിരിയുന്നത്. പോയി ചെന്ന് വാതില് തുറന്നു. അമ്മയാണ്. മോള് ഉയിരോടെ ഉണ്ടോന്നറിയാൻ അതിരാവിലെ തന്നെ ഓടി പിടച്ച് വന്നതാണ്.

""""""""""""മോള്......??""""""""""""

ഞാൻ പറഞ്ഞില്ലേ.....?? കാരണം മകനെ നല്ല വിശ്വാസമാണ്. അല്ലാ ഒന്നോർത്താൽ ഞാനവളെ കൊന്ന് കാണുമെന്ന് അമ്മ പേടിച്ചതിൽ തെറ്റ് പറയാനൊക്കില്ല. അത്രക്കുണ്ടായിരുന്നല്ലോ ഇന്നലത്തെ എന്റെ പെർഫോമൻസ്......!!

ചിരിയോടെ ഞാൻ പുറത്തേക്കിറങ്ങി. അമ്മ അകത്തേക്കും.

സോഫാ മേൽ എന്ത് ചെയ്യണമെന്നോർത്ത് ഇരുക്കുമ്പോഴാണ് ആരുടെയോ നിഴലനക്കം കണ്ടേ. തിരിഞ്ഞ് നോക്കുമ്പോ തന്തപ്പടിയാണ്. എന്റെയല്ല അവളുടെ......!!

എന്നെ കൊല്ലുന്നൊരു നോട്ടവും നോക്കി അയാളും കേറിയത് മുറിയിലേക്കാണ്. പിന്നെ എന്റെ പിതാവ് വന്നു, തങ്കി വന്നു, പിങ്കി വന്നു, എല്ലാരും പല ഭാവങ്ങളിലായി എന്നെ നോക്കീട്ടാണ് മുറിയിലേക്ക് കേറിയത്. ഇങ്ങനെ മുറിയിൽ കേറി അവളെ കാണാൻ മാത്രം അവളെന്താ അവിടെ ഇരട്ട പ്രസവിച്ച് കിടക്കുവാണോ...??

അങ്ങനെ കൊറേനേരം അവിടെ തന്നെയിരുന്നു. പിന്നെ റോഡിലോട്ട് ഇറങ്ങി.

""""""""""ഒരു ലൈറ്റ്സ്.......!!""""""""""

എടുത്ത് ചുണ്ടോട് ചേർത്ത് തീ പകർന്നു.

"""""""""തരമേ......""""""""""

പരിചയക്കാരന്റെ കടയായത് കൊണ്ട് തന്നെ വേറെ ചോദ്യവും പറച്ചിലുമൊന്നും ഇല്ലായിരുന്നു. എരിയുന്ന സിഗരറ്റുമായി ഞാൻ നടന്നു ഒരു ലക്ഷ്യം ഇല്ലാതെ.

.............. ❤️❤️ ...............

പിന്നെ വീട്ടിലോട്ട് കേറുന്നത് തന്നെ ഉച്ചയോട് ആവുമ്പോഴാണ്. അത് വരെ എവിടെയൊക്കെ കറങ്ങി തിരിഞ്ഞൂന്നെനിക്ക് തന്നെയറിയില്ല. ഹാളിലൊന്നും ആരേം കണ്ടില്ല. ഞാൻ നേരെ മുറിയിലേക്ക് കേറി. എപ്പോഴോ മറന്ന് പോയ,

💬 Comments

View all comments