Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
ഒളിച്ചു പോയ ചിരി, സന്തോഷം എല്ലാം വീണ്ടും എന്നുള്ളിൽ നിറയുന്നത് ഞാനറിഞ്ഞു. നല്ല ഉറക്കത്തിലായിരുന്നു അവൾ. അത് നോക്കി കണ്ട് കൊറേ നേരം ശില പോലെ ഞാൻ നിന്നുപോയി. പിന്നീട് ആ ഉറക്കത്തെ ശല്യം ചെയ്യാതെ ഞാനും പോയി കിടന്നു.
"""""""""""എവിടാ പോയേ.......??""""""""""""
നടു ഒന്ന് നിവർത്തി ചെരിഞ്ഞു കിടക്കാനായി ആയുമ്പോഴാണ് ആ ചോദ്യം വന്നത്. ചിരിയോടെ ഞാൻ അവൾക്ക് അഭിമുഖമായി കിടന്നു.
"""""""""""മ്മ്.......!!""""""""""
പുരികമുയർത്തി ഞാൻ ഒന്നമർത്തി മൂളി.
"""""""""""ശ്ശോ, മനസ്സിലായി., വലിക്കാൻ പോയതാല്ലേ......??"""""""""""
മുഖം ചുളിച്ച് പറഞ്ഞവൾ കണ്ണ് നിറച്ച് എന്നെ നോക്കി. അതിന്റെ അർഥം മാത്രമെനിക്ക് മനസ്സിലായിരുന്നില്ല.
""""""""""""അല്ലേലും ഇതൊക്കെ ചോദിക്കാൻ ഞാനാരാ അല്ലേ...?? വെറുമൊരു പെഴച്ചവള്......!! ഈ പെഴച്ചവളുടെ തലേ തൊട്ടല്ലേ സത്യം ചെയ്തേ എല്ലാം നിർത്തൂന്ന്. അല്ലേ തന്നെ ഒരു സത്യത്തിലൊക്കെ എന്തിരിക്കുന്നു....?? ഇനി വല്ലതും ഉണ്ടായാലും ഈ ആർക്കും വേണ്ടാത്തവൾക്കല്ലേ ഉണ്ടാവുള്ളൂ....??""""""""""
എന്തൊക്കെയോ പറഞ്ഞവൾ വിതുമ്പാൻ തുടങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും അവളുടെ കണ്ണുനീര് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത് അത് അമ്പിയിൽ നിന്നും അന്യനിലേക്ക് മാറിയതിന്റെ ലക്ഷണം അല്ലാ കൊറേ നാള് കൂടി അവളുടെ പിണക്കവും പരിഭവവും കാണുന്നതിന്റെ സന്തോഷമായിരുന്നു.
""""""""""""ഏയ്........""""""""""""
കണ്ണുനീര് തുടക്കലും മൂക്ക് പിഴിയലുമൊക്കെ കഴിഞ്ഞ് മൗനത്തോടെ അവളെന്നേം നോക്കി മിഴിച്ച് കിടന്നപ്പോ, കണ്മുന്നിലായി വിരൽ ഞൊടിച്ച് ഞാനവളെ വിളിച്ചു.
"""""""""""ഇപ്പയെന്തിനായീ സങ്കടം.....?? സത്യം ചെയ്ത് തന്ന സമയത്ത് എല്ലാം ഉപേക്ഷിച്ചതാ ഞാൻ. അന്ന് അത്രത്തോളം സ്നേഹിച്ചതല്ലേ.....?? പിന്നെയാ സ്നേഹം മാറി വെറുപ്പായപ്പോ ഇട്ട സത്യത്തെ പോലും മറന്ന് ഞാൻ വീണ്ടും ആരംഭിച്ചു....!!""""""""""
""""""""""""ഈ പിഴച്ചവളോട് ഇപ്പഴും വെറുപ്പാല്ലേ.......??""""""""""
"""""""""""ഇതിപ്പോ എത്ര തവണയാ സ്വയം ഇങ്ങനെ വിളിച്ച് വിളിച്ച്......, ഇതൊക്കെ കേക്കുമ്പോ പിന്നെയെങ്ങാനാ വെറുപ്പ് കുറയാ....??"""""""""
"""""""""""എന്റെ കുട്ടനല്ലേ എനിക്കാ പേര് ഇട്ട് തന്നെ.....?? പേര് ഇട്ടത് മാത്രോമല്ല, ഒരുക്ക് പോലുള്ള കൈകൊണ്ട് എന്നെ തല്ലിയതും വേറെ.......!!"""""""""""
""""""""""""ഞാനങ്ങനെ വിളിച്ചതും തല്ലിയതും ചുമ്മാതാണോ......?? എന്നെ എന്തൊക്കെയാ അന്ന് പറഞ്ഞെന്ന് വല്ലോ ഓർമയുമുണ്ടോ......?? എല്ലാം കേട്ടപ്പോ നിയന്ത്രിക്കാൻ എനിക്ക് പറ്റിയില്ല. അത്രക്ക് വേദനിച്ച് പോയെന്റെ മനസ്സ്......!! പിന്നെ തല്ലിയ
💬 Comments
View all comments