0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 363

താത്ത. അതുകൊണ്ടും അവൻ അടങ്ങിയില്ല. ഗോലിസോഡകൾ വാങ്ങിച്ച് തരുന്നതിന്റെ എണ്ണം കൂടുന്നതോടൊപ്പം കത്തിന്റെ എണ്ണവും പെണ്ണിന്റെ എണ്ണവും കിട്ടുന്ന അടിയുടെ എണ്ണവും കൂടിക്കൊണ്ടേയിരുന്നു. എത്രയോ വർഷം., കാലം മാറിയപ്പോ കത്തിൽ നിന്നും ഓൺലൈൻ വഴിയും നേരിട്ട് പോയി പ്രൊപ്പോസ് ചെയ്യലുമൊക്കെയായി. മനുഷ്യനല്ലേ മാറി ഞാനുമവനുമൊക്കെ മാറി. ആകെക്കൂടെ മാറത്തൊന്ന്, ആ പഴേ ഗോലിസോഡയാ.

"""""""""""ഒന്ന് പെട്ടന്ന് കൊണ്ട് വാടാ., മനുഷ്യനിവിടെ ടെൻഷൻ അടിച്ചിട്ട് ഇരിക്കാനും നിക്കാനും മേല.....!!"""""""""""

"""""""""""ഒന്നടങ്ങ് കൊണ്ട് തരാം.....!!""""""""""

അവന്റെ ടെൻഷൻ കണ്ടാൽ തോന്നും നാളെ അവന്റെ കല്യാണം ആണെന്ന്.....!! ഓഹ്, പറയാൻ മറന്നു നാളെ എന്റെ കല്യാണം ആണൂട്ടോ., അങ്ങനെയൊക്കെ സംഭവിച്ചുപ്പോയി. ഇരുപത്തി മൂന്ന് വയസ്സ് ആവുന്നേയുള്ളൂ. അതിന് മുന്നേ, ലൈഫ് ഒന്ന് എൻജോയ് ചെയ്യാനുള്ള ഗ്യാപ്പ് കൂടെ തരാണ്ട് എന്റെ അച്ഛനും അമ്മയും ചേച്ചിമാരും ഒറ്റക്കാലിൽ തപസ്സ് ചെയ്തെടുത്ത തീരുമാനം ആണ് അത്. എന്റെ വിധി. പക്ഷെ തമാശ അതൊന്നുമല്ല ഞാൻ കെട്ടാൻ പോണത് ഒരാറ്റം ബോംബിനെയാ. എന്റെ മുറപെണ്ണ്, എന്നേക്കാൾ രണ്ട് വയസ്സ് മൂപ്പുള്ള അഞ്ചു പൈസയുടെ ബുദ്ധി കൂടെയില്ലാത്ത എന്റെ മുറപ്പെണ്ണ്. അതിലുപരി എന്റെ ശത്രു. നാളെത്തെ ദിവസം രണ്ട് പേരും നേരം വെളുപ്പിക്കും അതിലൊരു സംശയവും ഇല്ല. സംശയം മൊത്തം അത് കഴിഞ്ഞുള്ള ദിവസം ആര് നേരം വെളുപ്പിക്കും എന്നുള്ളതിലാ......!!

ഇതെന്റെ കഥയാ., എന്ന് പറയുന്നില്ല ഇതാ താടകയുടേം കൂടെ കഥയാ. ആറു മാസം മുന്നേയാണ് എല്ലാത്തിന്റെയും ആരംഭം....!!

6 MONTHS AGO...........

"""""""""""""മോളെ....,, മോളെ മാളു എഴുന്നേൽക്ക്. ദേ സമയമിപ്പോ തന്നെ ആറരയായി. ഏട്ട് മണിക്കാ

💬 Comments

View all comments