Chapter Title : ഗോമതി മുതൽ ഷീല വരെ [Chullan]
കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. ഇന്നത്തെപോലെ എല്ലാവരെയും ജയിപ്പിക്കുന്ന പരുപാടി അന്ന് ഇല്ലായിരുന്നു. അവരെ കുട്ടികൾ എന്ന് വിളിക്കാൻ പറ്റില്ല. പൊടിമീശയൊക്കെ വെച്ച ചേട്ടന്മാർ.
അവർക്കു എന്നെ വലിയ കാര്യം ആയിരുന്നു. വേറൊന്നും കൊണ്ടല്ല ഹോംവർക്ക് ചെയ്തില്ലെങ്കിൽ നല്ല അടികിട്ടും. ഞാൻ ചെയ്തുകൊണ്ട് ചെല്ലുന്ന ഹോം വർക്ക് അവർ നോക്കിയെഴുതും. അങ്ങനെ അവർ അടിയിൽ നിന്നും രക്ഷപെടും. അങ്ങനെ തോറ്റു പഠിക്കുന്ന ആളാണ് സന്തോഷ്, എന്റെ അടുത്ത കൂട്ടുകാരനും ആയിരുന്നു അവൻ. എന്നേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്. അവന്റെ അച്ഛൻ എsâ വീട്ടിലെ പണിക്കാരൻ ആയിരുന്നു.
ഞങ്ങളുടെ ഏറ്റവും അടുത്ത് താമസിക്കുന്നത് ഗോമതിച്ചേച്ചിയും മക്കളും ആണ്. അവരുടെ വീട് നിങ്ങളുടെ വീടിന്റെ തെക്കുഭാഗത്തായി വരും. ഒരു മുന്നൂറ് മീറ്റർ അകലം കാണും ഞങ്ങളുടെ വീടുകൾ തമ്മിൽ. ഏലവും കാപ്പിയും എല്ലാം നിറഞ്ഞു നിൽക്കുന്നതുകൊണ്ട് വീടുകൾ തമ്മിൽ കാണാൻ പറ്റില്ല. ഞങ്ങളുടെ വീട്ടിൽ നിന്നും ചേച്ചിയുടെ വീട്ടിലേക്ക് നടപ്പു വഴിയുണ്ട്. ചേച്ചിയുടെ വീട് കഴിഞ്ഞാൽ ഗോപാലൻ ചേട്ടന്റെ പറമ്പ് ആയി.
ഗോപാലൻ ചേട്ടനും കൃഷിക്കാരൻ ആണ്. ഗോപാലൻ ചേട്ടന് നാല് ഏക്കറോളം സ്ഥലം ഉണ്ട്. ഞങ്ങളുടെയും ഗോപാലൻ ചേട്ടന്റെയും പറമ്പുകൾക്കിടെ ഒറ്റപ്പെട്ട ഒരു വീടാണ് ഗോമതിചേച്ചിയുടെ. ചേച്ചിയുടെ ഭർത്താവ് മരിച്ചുപോയതാണ്. ഗോമതിച്ചേച്ചിക്ക് രണ്ട് മക്കളാണ്, ഒരാണും ഒരു പെണ്ണും. ചേച്ചി അടുത്തുള്ള ഏലത്തോട്ടത്തിൽ പണിക്കു പോകുന്നുണ്ട്. എന്റെ അമ്മയും ആയി വലിയ കൂട്ടാണ്. ഞായറാഴ്ച്ചദിവസം ചേച്ചി അമ്മയെ സഹായിക്കാൻ വരും. ഞങ്ങൾ പിള്ളാരെയും ചേച്ചിക്ക് വലിയ കാര്യമാണ്.
ചേച്ചിയുടെ മകൻ പഠിത്തം നിറുത്തി. ഇപ്പോൾ ഒരു മേസ്തിരിയുടെ കൂടെ പണിക്കു
💬 Comments
View all comments