Chapter Title : ഗൂഫി ആൻഡ് കവാർഡ് [Jumailath]
ഉണ്ടെന്ന തോന്നൽ ആകാശം കാണാനാകാത്ത വിധത്തിൽ ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ നിഴൽ ഇരുട്ട് വീഴ്ത്തുന്ന ഭീദിതമായ ഈ വഴിയേ പോകുന്നവർക്കാർക്കും തോന്നാതിരിക്കില്ല. അച്ഛച്ചൻ പലയിടത്തു നിന്നും ഒഴിപ്പിച്ചു കൊണ്ട് വന്ന പലരെയും കുടിയിരുത്തിയിരിക്കുന്നത് ആ പറമ്പിലാണ്.
മറ്റു മൂർത്തികൾ പലരും വിഹരിച്ചു നടക്കുന്നതും അതിനുള്ളിൽ തന്നെയാണ്. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും വൈകുന്നേരം വന്നു ചെയ്യാനുള്ളത് ചെയ്ത് വിളക്കും വെച്ച് രാത്രി തന്നെ കുറ്റികാട്ടൂരിലേക്ക് മടങ്ങുന്നതായിരുന്നു എന്റെ പതിവ്.
ആഹ്ലാദത്തോടെ കയ്യും കലാശവും കാണിച്ച് ഓരോരോ കാര്യങ്ങൾ പറഞ്ഞ് മുന്നിൽ നടക്കുകയാണ് രേണു. സ്വർണ്ണ തകിടിൽ ഒരു ഏലസ്സുണ്ടാക്കണം. രേണു ഇങ്ങനെ നടന്നാൽ ശരിയാവില്ല. സ്ഥലം അത്ര നല്ലതല്ല.
വീട്ടിൽ അന്നമ്മ ചേടത്തിയും വർഗീസ് ചേട്ടനും ഉണ്ട്. അല്ലെങ്കിലും വൈകുന്നേരമായാൽ പിന്നെ വർഗീസ് ചേട്ടൻ പുറത്തോട്ടു ഇറങ്ങാറില്ല. രാത്രി കണ്ണ് കാണാതായിട്ട് നാലഞ്ച് വർഷമായി.
"മോളെപ്പോ എത്തി? വാ കണ്ണാ ഇരിക്ക്"
"ഇന്നലെയാ എത്തിയത്. എത്തിയപ്പോ പാതിരാത്രിയായി. ഉണർന്നിട്ടാണേല് വീടൊക്കെ ഒന്ന് വൃത്തിയാക്കി. അത് കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോരുവായിരുന്നു”
"നിങ്ങള് ചെറുപ്പക്കാർക്കിത്രക്ക് ക്ഷീണോ?"
ഞാൻ ഒടിഞ്ഞു മടങ്ങി ഇരിക്കുന്നത് കണ്ട് ചേടത്തി അത്ഭുതപ്പെട്ടു.
ഇപ്പോ പഴയ തടിയുടെ ഗുണങ്ങളെ പറ്റി പറയാൻ തുടങ്ങും. പണ്ടിവിടെ വന്നതും ഭർത്താവിൻ്റെ കൂടെ കാടിനോട് മല്ലിട്ട് പൊന്നു വിളയിച്ചതും ഒപ്പം മറ്റു പലതും ചെയ്തതും.
"ക്ഷീണത്തിൻ്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ ചേടത്തി നല്ലത്. കുറേ ദൂരം ഒറ്റ ഇരുപ്പായിരുന്നു. റോഡും മോശം. വന്നിട്ട് വീടും വൃത്തിയാക്കി. അവന് അതൊന്നും ശീലമില്ലല്ലോ. അതാ"
രേണുവിൻ്റെ മറുപടി ചേടത്തിക്ക് ബോധിച്ചു. അല്ലാതെ രാത്രി മുഴുവൻ കുത്തിമറിഞ്ഞതിൻ്റെ ക്ഷീണമാന്നെങ്ങനെയാ മുഖത്ത് നോക്കി പറയുന്നേ. രേണു എന്നെ ഒറ്റക്കാക്കി ചേടത്തിയുടെ കൂടെ അകത്തേക്ക് പോയി.
"പിന്നെ എന്തൊക്കെയാ കണ്ണാ വിശേഷങ്ങൾ"?
"അങ്ങനെ പോകുന്നു"
"കുറച്ചു നാള് മുന്നേ ഞാനതിലേ ഒന്ന് വന്നായിരുന്നു. നിങ്ങള് രണ്ടും തമിഴ്നാട്ടിൽ എങ്ങാണ്ട് പോയതായിരുന്നു"
"എന്നിട്ടെന്തേ ചേട്ടാ പറയാഞ്ഞത്? ഞങ്ങളറിഞ്ഞില്ലല്ലോ"
"നിൻ്റെ അമ്മയെ വിളിച്ചു ചോദിച്ചപ്പോഴാ അറിഞ്ഞത് നിങ്ങൾ തമിഴ്നാട്ടിലാന്ന്"
"കോളേജിലെ ഒരു ആവശ്യത്തിന് പോയതാ. ചെറിയ ഒരു പ്രൊജക്റ്റ്"
“ഉം..”
വർഗീസ് ചേട്ടൻ അകത്തോട്ടു പോയ
💬 Comments
View all comments