0%

Chapter Title : ഗൂഫി ആൻഡ് കവാർഡ് [Jumailath]

Author : Kambikathakal Read All Parts 536

ഇരിക്കുന്നത് കണ്ട് ചേടത്തി അത്ഭുതപ്പെട്ടു.

ഇപ്പോ പഴയ തടിയുടെ ഗുണങ്ങളെ പറ്റി പറയാൻ തുടങ്ങും. പണ്ടിവിടെ വന്നതും ഭർത്താവിൻ്റെ കൂടെ കാടിനോട് മല്ലിട്ട് പൊന്നു വിളയിച്ചതും ഒപ്പം മറ്റു പലതും ചെയ്തതും.

"ക്ഷീണത്തിൻ്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ ചേടത്തി നല്ലത്. കുറേ ദൂരം ഒറ്റ ഇരുപ്പായിരുന്നു. റോഡും മോശം. വന്നിട്ട് വീടും വൃത്തിയാക്കി. അവന് അതൊന്നും ശീലമില്ലല്ലോ. അതാ"

രേണുവിൻ്റെ മറുപടി ചേടത്തിക്ക് ബോധിച്ചു. അല്ലാതെ രാത്രി മുഴുവൻ കുത്തിമറിഞ്ഞതിൻ്റെ ക്ഷീണമാന്നെങ്ങനെയാ മുഖത്ത് നോക്കി പറയുന്നേ. രേണു എന്നെ ഒറ്റക്കാക്കി ചേടത്തിയുടെ കൂടെ അകത്തേക്ക് പോയി.

"പിന്നെ എന്തൊക്കെയാ കണ്ണാ വിശേഷങ്ങൾ"?

"അങ്ങനെ പോകുന്നു"

"കുറച്ചു നാള് മുന്നേ ഞാനതിലേ ഒന്ന് വന്നായിരുന്നു. നിങ്ങള് രണ്ടും തമിഴ്നാട്ടിൽ എങ്ങാണ്ട് പോയതായിരുന്നു"

"എന്നിട്ടെന്തേ ചേട്ടാ പറയാഞ്ഞത്? ഞങ്ങളറിഞ്ഞില്ലല്ലോ"

"നിൻ്റെ അമ്മയെ വിളിച്ചു ചോദിച്ചപ്പോഴാ അറിഞ്ഞത് നിങ്ങൾ തമിഴ്നാട്ടിലാന്ന്"

"കോളേജിലെ ഒരു ആവശ്യത്തിന് പോയതാ. ചെറിയ ഒരു പ്രൊജക്റ്റ്"

“ഉം..”

വർഗീസ് ചേട്ടൻ അകത്തോട്ടു പോയ രേണുവിനെ തിരയുകയാണ്. കണ്ണ് ശരിക്ക്

പിടിക്കുന്നുണ്ടാവില്ല.

"പിന്നെ മോനേ നിൻ്റെ വീഡിയോ ഒക്കെ ഞങ്ങള് കാണാറുണ്ട്. വയസായതുകൊണ്ട് വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ. എന്തേലും വായിക്കാന്നു വെച്ചാൽ കണ്ണും പിടിക്കുന്നില്ല. ഞാൻ പിന്നെ കൊച്ചു മക്കൾക്ക് ഒക്കെ അയച്ചുകൊടുക്കും.അവര് നിന്റെ വല്യ ആരാധകരാ. മുഖം മറച്ചായതു കൊണ്ട് ആളാരാന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നേയുള്ളൂ"

ഞാനൊന്നു ചിരിച്ചു കാണിച്ചു. അല്ലാതെ എന്തു പറയാനാണ്.

"കൃഷി എങ്ങനെണ്ട് വർഗീസേട്ടാ"?

രേണു കയ്യിൽ ഒരു കാസറോളുമായി വന്നു വാതിൽക്കൽ നിന്നു.

“വരൾച്ചയാ മോളേ.വേനൽ മഴ പെയ്താ മതിയായിരുന്നു. ഇപ്പൊ തന്നെ

💬 Comments

View all comments