0%

Chapter Title : ഗൂഫി ആൻഡ് കവാർഡ് [Jumailath]

Author : Kambikathakal Read All Parts 538

കാട്ടിലുള്ളവരൊക്ക നാട്ടിലെത്തി. വാകേരിയിലെ ഉസ്മാന്റെ വാഴത്തോട്ടം ഒരു കൊമ്പൻ മിനിഞ്ഞാന്ന് വന്നു കുത്തി നിരത്തിയിട്ടു പോയി”

“അയ്യോ കഷ്ടായല്ലോ”

“ഇവിടുത്തെ കാര്യോം കണക്കാ. പഴയതൊന്നും അങ്ങ് ശരിയാവാത്തോണ്ട് ഞാനിപ്പോ പുതിയ രീതി നോക്കുവാ. കൃഷിവകുപ്പിലെ ജയകൃഷ്ണൻ പറഞ്ഞതാ. നല്ല വില കിട്ടുന്നത് മാത്രം കൃഷി ചെയ്യുക. അതും പെട്ടെന്ന് വിളവെടുക്കാൻ പറ്റുന്നത്. പഴയപോലെ വെച്ചോണ്ടിരുന്നാൽ വേറെ പലരും വന്ന് വയറ്റിലാക്കും.

ഇപ്പൊ മാർക്കറ്റ് നോക്കി വില കിട്ടുന്നത് മാത്രേ കൃഷിചെയ്യുന്നുള്ളൂ. കഴിഞ്ഞ വർഷം തന്നെ മുന്നൂറ്റമ്പത് കിലോ കൂവ പൊടിയാ വിറ്റത്. നേരിട്ട് ഫാം പ്രോഡക്ടസ് എന്ന പേരിൽ അജ്മലിന്റെ കൊറിയർ സർവീസ് വഴിയാ ഇടപാട്. ഇപ്രാവശ്യവും പടിഞ്ഞാറുള്ള പറമ്പിൽ കൂവയാ. വേനൽ മഴ പെയ്യുവാണേൽ നല്ലതായിരിക്കും”

“അനീറ്റ വിളിക്കലില്ലേ ചേടത്തീ? എലിസബത്ത്  ഒരു മൂന്നാല് മാസം മുന്നേ എന്നെ വിളിച്ചായിരുന്നു”

“അനീറ്റയ്ക്ക് അയർലണ്ടിൽ സിറ്റിസൺഷിപ്പ് കിട്ടി. ഇനി ഇങ്ങോട്ട് ഇല്ലത്രേ. എലിസബത്ത് ഓസ്ട്രേലിയയിൽ സ്ഥിരമായി നിക്കാനുള്ള പ്ലാനിലാ. കഴിഞ്ഞ മാസം വന്നു രണ്ടാഴ്ച നിന്ന് പോയി. വയസ്സ് കാലത്ത് മക്കളൊക്കെ അങ്ങ് ദൂരെ ആയിപ്പോയി. ഇപ്പോ ഞങ്ങള് രണ്ട് ആത്മാക്കൾ മാത്രം ഉണ്ടിവിടെ”

അന്നമ്മ ചെടത്തിയുടെ കണ്ണ് നിറഞ്ഞു. രേണു പറയുന്ന പോലെ തന്നെ. പാവങ്ങൾ രണ്ടും ഒറ്റക്കായി.

“കുഞ്ഞൂട്ടൻ ഉണ്ടായിരുന്നപ്പോ ഒരാളുണ്ടായിരുന്നു. നിങ്ങളും കോഴിക്കോട് അല്ലേ. ഇതൊരു രണ്ട് ദിവസത്തെ ഏർപ്പാടേ ഉള്ളൂ. മറ്റന്നാള് തന്നെ നിങ്ങക്ക് കോഴിക്കോടിന് പോവാം”

“ഞങ്ങള് ഇപ്രാവശ്യം കുറച്ചു ദിവസം നിക്കാന്നു വിചാരിച്ചാ. ചെറിയച്ഛൻ്റെ അടുത്തൊക്കെ പോയിട്ട് ഒരു കൊല്ലത്തിലേറെയായി. അവിടെയും പോണം. കുടുംബ ക്ഷേത്രത്തിലും പോണം”

“അപ്പോ

💬 Comments

View all comments