Chapter Title : ഗൂഫി ആൻഡ് കവാർഡ് [Jumailath]
എത്ര നാള്ണ്ടാവും ഇവിടെ”?
“ഒരു രണ്ട് മാസം”
“രണ്ട് മാസത്തിന് നിക്കാൻ പറ്റുന്ന കോലത്തിലാക്കിയോ വീട്? വെച്ചുണ്ടാക്കണ്ടേ? പട്ടണത്തിലെ പോലെ ഇവിടെ ഒന്നും കിട്ടില്ല. ബത്തേരി ആണെങ്കിൽ കുറച്ചു ദൂരത്താ. എന്താപ്പോ ചെയ്യാ”?
“ഗ്യാസ് കണക്ഷൻ കിട്ടുവാണേൽ”..
“രണ്ടു മാസത്തിനൊന്നും കണക്ഷൻ കിട്ടുകേല. എടുത്തിട്ടും ഉപകാരമില്ല. അതൊക്കെ കിട്ടി വരുമ്പോഴേക്ക് രണ്ട് മാസം കഴിയും”
“ഒരു കാര്യം ചെയ്യ് കണ്ണാ. ഗോഡൗണിൽ സിലിണ്ടർ ഉണ്ടാവും. നീലക്കുറ്റിയാണ്. എന്നാലും സാരല്ല. അജ്മലിനോട് പറഞ്ഞാ മതി. തൽക്കാലം അത് മതിയാവും”
കുറച്ച് നേരം കൂടി ഇരുന്ന് ചായ ഒക്കെ കുടിച്ച് ഞങ്ങൾ ഇറങ്ങി.
സർപ്പകാവിന്റെ അവിടെ എത്തിയപ്പോ രേണു നടത്തം നിർത്തി എൻ്റെ നേരെ തിരിഞ്ഞു നിന്നു.
“എന്താ രേണു ? പാമ്പിനെയെങ്ങാനും കണ്ടോ”?
ഞാൻ ചുറ്റും നോക്കി.
“നീ എന്നെ ഒറ്റക്കാക്കി പോകില്ലേ”?
“അതെന്തേ ഇപ്പോ അങ്ങനെ തോന്നാൻ”?
“നീ ഇറ്റലിയിൽ പോകാനിരിക്കുവല്ലേ”?
അതാണ് കാര്യം. രേണുവിന് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. അതാണ് ഇങ്ങനെ ഒറ്റക്കായി പോവുമോ എന്നുള്ള പേടി. ഒരുപാട് പ്രാവശ്യം റീ അഷ്വർ ചെയ്തിട്ടും ഇത് തന്നെയാണല്ലോ അവസ്ഥ. മനസ്സിൻ്റെ ഉള്ളിലുള്ള പേടിയാണത്. ഇനിയിപ്പോ എന്ത് പറഞ്ഞിട്ടാ ഞാൻ ആശ്വസിപ്പിക്കുന്നത്.
" അതേ മിനിഞ്ഞാന്ന് സത്യം ചെയ്തത് ഓർമ്മണ്ടോ അമ്മ കുട്ടിക്ക്? അത് തന്നെയാ ഞാൻ ഇപ്പോഴും പറയുന്നേ. ഞാൻ എങ്ങാനും ദ്വാരകക്ക് പോവാണേൽ രേണുവിനേം കൊണ്ടു പോകും. പോരേ അമ്മക്കുട്ട്യേ”?
രേണു ഒന്നും പറയാതെ എന്റെ മുഖത്ത് നോക്കി നിൽക്കുകയാണ്.
“നോക്ക് രേണു, ഞാൻ രേണുവിന്റെ അത്ര ഇന്റലിജന്റ് അല്ലല്ലോ. ഇറ്റ് ടേക്സ് മി
💬 Comments
View all comments