Chapter Title : ഗൂഫി ആൻഡ് കവാർഡ് [Jumailath]
കയറി. പഴയ ഓട്ടു പാത്രങ്ങളും കുത്തുവിളക്കും നിലവിളക്കുകളും പൂജാ പാത്രങ്ങളും ഒക്കെ ചിതറി കിടക്കുന്നു. ഒരു മൂലയിലുണ്ട് രേണു ആവശ്യപ്പെട്ട ആ വലിയ ഉരുളി. ഇതില് രണ്ടാൾക്ക് ഇരുന്നു വെള്ളത്തിൽ തുഴഞ്ഞു പോകാം. എന്തിനാണാവോ രേണുവിന് ഇത്. ഉള്ളിലുള്ള ചെറിയ കുറേ സാധനങ്ങൾ എടുത്ത് പുറത്തിട്ട് ഞാനതു തലയിൽ കമഴ്ത്തി എങ്ങനെ ഒക്കെയോ താഴെ ഇറക്കി.
കുളിയൊക്കെ കഴിഞ്ഞ് ഡ്രസ്സൊക്കെ മാറ്റി ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുകയാണ്. രേണു എന്നെ തന്നെ നോക്കി കട്ടിലിൽ ഇരിക്കുന്നുണ്ട്.
“ഇപ്പൊ കണ്ടാൽ ഞാനൊരു സുന്ദരനല്ലേ രേണു”?
“ആ എനിക്കറിഞ്ഞൂടാ. പക്ഷെ കണ്ണെടുക്കാൻ തോന്നുന്നില്ല കണ്ണാ”
“അപ്പോ സുന്ദരൻ തന്നെ”
ഞാൻ ഡോക്യൂമെന്റസ് എടുത്തു രേണുവിന്റ അടുത്ത് ചെന്നു.
"ഇന്നിപ്പോ രേണു വരേണ്ട കാര്യമില്ലല്ലോ"
"എന്നാ പോയിട്ട് വാ കണ്ണാ"
ഞാൻ രേണുവിനെ കട്ടിലിൽ നിന്നും കോരിയെടുത്തു.
"വരേണ്ട കാര്യമൊന്നുമില്ല. പക്ഷെ കൂടെ വരുവാണേൽ എനിക്ക് സന്തോഷാവും രേണു "
" ഓൾ യു നീഡ് ഈസ് ലൗവ്"
രേണു ചുണ്ടിൽ ഒരുമ്മ തന്നു ചെവിയിൽ മന്ത്രിച്ചു.
വയനാട്ടിലെ ഒരു വലിയ ടൗൺ ആണ് സുൽത്താൻ ബത്തേരി. നഗരസഭയും താലൂക്കും ബ്ലോക്ക് പഞ്ചായത്ത് ഓഫീസും എല്ലാം അവിടെയാണ്.
" ഇറ്റ്സ് നോട്ട് സൊ കംഫർട്ടബ്ൾ. അല്ലേ കണ്ണാ"
ഞാൻ രേണുവിനെ നോക്കി. സൈഡിലുള്ള ഹാൻഡിലിൽ പിടിച്ചിരിക്കുകയാണ് രേണു.
"വണ്ടി വല്ലാതെ ചാടുന്നുണ്ടല്ലോ കണ്ണാ"
"ലീഫ് സ്പ്രിംഗ് ആയിട്ടാ രേണു. ബെഡിൽ ഒന്നും ഇല്ലല്ലോ"
"എന്നാലും ഇത്രക്ക് ചാടുമോ"?
"അതേ പുതിയ നാഷണൽ ഹൈവേ ഉണ്ടാക്കുന്നില്ലേ രേണൂ"
"ഞാനും ജംഷിയും അതിലേ ഓടിച്ചു. തൃശ്ശൂർ പോയപ്പോ. വട്ടപ്പാറ വളവു നൂർത്തുന്നവിടെ. അപ്പോ പറ്റിയതാ"
"എന്നാ ശരിയാക്കി കൂടായിരുന്നോ"?
''ഞാൻ മറന്നു രേണു. ഇതങ്ങനെ എപ്പോഴും എടുക്കുന്ന വണ്ടിയല്ലല്ലോ"
താലൂക്കിൽ പോയി. തഹസിൽദാരെ കണ്ടു. കാര്യ പരിപാടികളൊക്കെ കഴിഞ്ഞപ്പോഴത്തേക്ക് നേരം നാലരയായി.
"വന്ന കാര്യം ഒക്കെ കഴിഞ്ഞു രേണു"
"നമ്മളതിനല്ലല്ലോ വന്നത്"
"പിന്നെന്തിനാ രേണു"
"ഇത് കേക്കുമ്പോഴാ എനിക്ക് ചൊറിഞ്ഞു വരുന്നേ"
ഞാൻ തല കുടഞ്ഞ് ചിരിച്ച് റോഡിൽ ശ്രദ്ധിച്ചു.
ഞങ്ങൾ പോലീസ്
💬 Comments
View all comments