0%

Chapter Title : ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master]

Author : Master Read All Parts 407

എല്ലാ ക്രിസ്മസിനും മക്കള്‍ക്ക് പടക്കവും പൂത്തിരിയും ഇറച്ചിയും മീനും കൂട്ടിയുള്ള ഊണും ഒരുക്കുന്ന ഗോപാലന്‍ ഇത്തവണ തന്റെ പരിതാപകരമായ അവസ്ഥ ഓര്‍ത്ത് ദുഖത്തോടെ കിടന്നു. ഒരു നേരത്തെ അരി മാത്രമാണ് ഇനി ബാക്കിയുള്ളത്. നാളിതുവരെ ആരുടെ മുന്‍പിലും കെഞ്ചിയിട്ടില്ലാത്ത തനിക്ക് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണം. താന്‍ കിടപ്പിലായതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും വീട്ടില്‍ വരാതായി. വന്നാല്‍ തന്‍റെ ഈ സ്ഥിതി കണ്ടു വല്ലതും തരേണ്ടി വരുമോ എന്ന പേടിയാകും അവര്‍ക്ക്.

“വിഷമിക്കാതെടി..ദൈവം ഒരു വഴി കാണിക്കും..എന്റെ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കില്ല..എനിക്ക് ഒറപ്പാ..” അയാള്‍ കണ്ണുകള്‍ തുടച്ചു.

പക്ഷെ ബാക്കി ഉണ്ടായിരുന്ന അരി വൈകിട്ട് വച്ച് തീര്‍ന്നതോടെ രാവിലെ കഴിക്കാന്‍ സുമതി സ്വന്തം അത്താഴത്തില്‍ നിന്നും മിച്ചം പിടിച്ച രണ്ടുതവി പഴങ്കഞ്ഞി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ കുളിച്ചൊരുങ്ങി വന്ന മക്കളെ നോക്കി ആ അമ്മയുടെ മനസു തേങ്ങി.

ഈ സമയത്ത് തൊട്ടടുത്ത ചാക്കോയുടെ വീട്ടില്‍ പ്രഭാത ഭക്ഷണം വിളമ്പുകയായിരുന്നു ഭാര്യ മേരി.

“മമ്മി..എനിക്ക് അപ്പം വേണ്ട..ഐ നീഡ്‌ സാന്ഡ്വിച്ച്..” മൊബൈലില്‍ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്ന മൂത്തമകള്‍ ഷെറിന്‍ പ്ലേറ്റ് തള്ളി നീക്കിക്കൊണ്ട് പറഞ്ഞു. അപ്പവും മട്ടന്‍ കറിയും വിളമ്പിയ മേരി കോപത്തോടെ അവളെ നോക്കി.

“എനിക്ക് പൂരി വേണം..” ടിവിയില്‍ രാവിലെ തന്നെ കാര്‍ട്ടൂണ്‍ കാണാന്‍ തുടങ്ങിയ മകന്‍ ഷോണ്‍ ആയിരുന്നു ആ ആവശ്യത്തിന്റെ ഉടമ. മേരിക്ക് പെരുവിരല്‍ മുതല്‍ കലികയറി.

“പിള്ളേരെ കളിക്കല്ലേ..വേണേല്‍ എടുത്ത് കഴിക്ക്..മനുഷ്യന്‍ പാടുപെട്ട് എല്ലാം ഉണ്ടാക്കി വച്ചപ്പോള്‍ അവരുടെ അഹങ്കാരം കണ്ടില്ലേ..”

“മമ്മി തന്നെ കഴിച്ചോ..ഞങ്ങള്‍ക്ക് വേണ്ട..”

💬 Comments

View all comments