0%

Chapter Title : ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master]

Author : Master Read All Parts 407

ഷെറിന്‍ ഫോണുമായി അവളുടെ മുറിയിലേക്ക് പോയി.

“എന്താടി രാവിലെ ബഹളം?” ആഹാരം കഴിക്കാനായി വന്ന ചാക്കോ ചോദിച്ചു.

“ദേ കണ്ടില്ലേ ഈ പിള്ളേരുടെ അഹങ്കാരം..രണ്ടിനും അപ്പോം കറീം വേണ്ടാന്ന്...അവള് ദാ പിണങ്ങിപ്പോയി...” മേരി ദേഷ്യത്തോടെ പറഞ്ഞു.

“എടാ നിനക്ക് വേണോ?” ചാക്കോ മകനോട്‌ ചോദിച്ചു.

“നോ..എനിക്ക് പൂരി മതി..” ഷോണ്‍ അയാളെ നോക്കാതെ തീര്‍ത്ത്‌ പറഞ്ഞു. അയാള്‍ നേരെ മകളുടെ മുറിയില്‍ എത്തി.

“എടി പെണ്ണെ..നീ കഴിക്കാന്‍ വരുന്നോ..”

“എനിക്ക് വേണ്ട..സാന്ഡ്വിച്ച് ഉണ്ടാക്കിയാല്‍ എന്താ ഈ മമ്മിക്ക്..ഹും..” അവള്‍ തിരിഞ്ഞു കിടന്നു.

“ശരി..മോള് സാന്ഡ്വിച്ച് കഴിച്ചാല്‍ മതി...”

ചാക്കോ നേരെ മുറിയിലെത്തി ഉടുപ്പിട്ട ശേഷം ഡൈനിംഗ് മുറിയില്‍ എത്തി.

“എടീ..നീ വച്ചതെല്ലാം പത്രങ്ങളില്‍ എടുക്ക്..മൊത്തം..” അയാള്‍ ഭാര്യയോട് പറഞ്ഞു.

“എന്തിനാ മനുഷ്യാ..കഴിക്കണ്ടേ..” മേരി കാര്യം മനസിലാകാതെ ചോദിച്ചു.

“പറഞ്ഞത് കേള്‍ക്കടി....”

അവള്‍ അപ്പവും കറിയും കേക്കും പഴവും എല്ലാം പാത്രങ്ങളില്‍ ആക്കി.  രാവിലെ തന്നെ ക്രിസ്മസ് പ്രമാണിച്ച് രണ്ടെണ്ണം വീശിയിട്ട്‌ നില്‍ക്കുന്ന കണവന്‍ ഇനി പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ അത് മതി പുകിലുണ്ടാക്കാന്‍. മൊത്തം സാധനങ്ങളും അവള്‍ നാല് പത്രങ്ങളില്‍ ആക്കി അടച്ചു. അതില്‍ രണ്ടെണ്ണം ചാക്കോ എടുത്തു.

“ബാക്കി നീയും എടുക്ക്..എന്നിട്ട് വാ....”

മേരി കാര്യം മനസിലാകാതെ അയാളുടെ പിന്നാലെ ഇറങ്ങി.

“ഇതെങ്ങോട്ടാ..കളയാന്‍ പോവ്വാണോ?’ മേരി എന്താണ് ചാക്കോയുടെ പരിപാടി എന്ന് മനസിലാകാതെ ചോദിച്ചു.

“നീ വാടി..”

അയാള്‍ നേരെ ഗോപാലന്റെ വീട്ടിലേക്ക് നടന്നു. മേരിക്ക് കാര്യത്തിന്റെ പോക്ക് മനസിലായി. അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. ഗോപാലന് സുഖമില്ലാതെ കിടക്കുകയാണ് എന്നുള്ള കാര്യം അവള്‍ സത്യത്തില്‍

💬 Comments

View all comments