Chapter Title : ഗോപിക [Ghost Rider]
ചെയ്യില്ല എന്നു അവളുടെയും മനസ്സ് പറഞ്ഞു.എല്ലാത്തിനും ഉപരി നാട്ടുകാർ എല്ലാം പേടിയോടെ കാണുന്ന തമ്പി തന്റെ മുന്നിൽ തല കുനിച്ചു നില്കുന്നത് അവൾക് സുഖകരമായ കാഴ്ച ആയിരുന്നു. ഇന്ന് ഇവിടെ തന്നെ കിടക്കാം എന്ന് അവൾ കരുതി.
“എനിക്ക് വിശക്കുന്നു…”ഗോപിക പറഞ്ഞു.
“അഹ്.ഈ വീട്ടിൽ ആരും ഇല്ലാത്തതാ……പാചകകാരിയും ഇല്ല…ഞാൻ പോയി വാങ്ങിയിട്ട് വരാം…”തമ്പി പറഞ്ഞു.
“തന്റെ കയ്യാളുകളെ വിട്ടാൽ പോരെ.. എന്നെ ഈ വീട്ടിൽ ഒറ്റയ്ക്ക് ആകിയിട്ട് പോകുവാണോ….?”
“അത്.. ആർക്കും നീയിവിടെ ഉള്ള കാര്യം അറിയില്ല. ഞാനേ ഉള്ളു.
സ്
“ആഹ്.. എന്നാൽ പോയി വാങ്ങിയിട്ട് വാ…
തമ്പി എഴുനേറ്റ് പുറത്തേക്ക് നടന്നു.
“അതേയ്.. മസാല ദോശ മതി..”അവൾ കല്പിച്ചു.
2 ദിവസം മുമ്പ് റോഡിൽ വെച്ച് തന്റെ മുന്നിൽ പൂച്ചക്കുട്ടിയായി നിന്ന പെണ്ണു ഇങ്ങനൊരു അപകടം നടന്നതിന് ശേഷം തന്നോട് കിടന്ന് ചീറ്റുന്നത് കണ്ടപ്പോൾ അവന് ചിരിയാണ് തോന്നിയത്. അവനത് ഇഷ്ടപ്പെട്ടിരുന്നു.
“അയ്യേ.. ഞാനെന്താ അയാളോട് കിടന്നു കുരുകുന്നോ…” തമ്പി പുറത്തേക്ക് പോയത് കണ്ടപ്പോൾ അവൾ സ്വയം പറഞ്ഞു.
കട്ടിലിൽ മലർന്നു കിടന്ന അവൾ ഇന്ന് നടന്ന സംഭവം ഒക്കെ ഓർത്തുപോയി. 5 മിനിറ്റ് മാത്രേ അനുഭവിച്ചുള്ളു എങ്കിലും അത് വല്ലാത്തൊരു അവസ്ഥ തന്നെ ആയിരുന്നു. തമ്പി ആ സമയം വന്നില്ലായിരുന്നെങ്ങിലോ….? ഹോ.. അവൾക് ഓർക്കാൻ പോലും കഴിഞ്ഞില്ല. അവളത് മറക്കാനായി ശ്രമിച്ചു.
അല്പം കഴിഞ്ഞു മസാലദോശയുമായി തമ്പി എത്തി. ദോശ കഴിച്ച ശേഷം അവൾ കട്ടിലിൽ കിടന്നു ഉറങ്ങി. തമ്പി മറ്റൊരു റൂമിലും.
—----
“അതെ…എണീക്കുന്നിലെ…”.. സൂര്യവെളിച്ചം കണ്ണിൽ അടിച്ചതിനോടൊപ്പം ഒരു സ്ത്രീയുടെ
💬 Comments
View all comments