0%

Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]

പോയില്ല. ഗോപിക ഒരു തവണ ഗ്ലോറിയുടെ ഭർത്താവിനെ മീറ്റ് ചെയ്തിരുന്നു. ആളൊരു പകുതി മലയാളിയും പകുതി കന്നഡയും ആണ് അതുകൊണ്ട് രണ്ട് ഭാഷയും നല്ല വശമാണ്. കാണാൻ ചുള്ളൻ ആണ് അതുപോലെ നല്ല ജിം ശരീരം കൂടുതൽ സമയവും ടി ഷർട്ട്‌ ആണ് ഇടുക. അങ്ങനെ ലോക് ഡൌൺ ശക്തമായി തുടങ്ങിയപ്പോൾ ഗോപികയ്ക്ക് ബോർ അടിക്കാൻ തുടങ്ങി അവൾ നേരെ അടുത്ത വീട്ടിലെ തന്റെ കൂട്ടുകാരിയെ കാണാൻ പോയി. അവിടെ ചെന്ന് ബെൽ അടിച്ചപ്പോൾ കതക് തുറന്നത് അവളുടെ ഹസ്ബൻഡ് ആയ ജോണി ആണ്. ജോണി ആണെങ്കിൽ കിച്ചണിൽ ഇട്ടിരിക്കുന്ന ഒരു എ ഫ്രോൺ കഴുത്തിൽ കൂടി കെട്ടിയിട്ടിട്ടുണ്ട്... കതക് തുറന്ന പാടെ..

ജോണി :ഹായ്...

ഗോപിക :ഹായ്...

ജോണിയുടെ വേഷം കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

ഗോപിക :ഇതെന്താ കിച്ചണിൽ ആയിരുന്നോ..

ജോണി :യാ കുറച്ചു സമയം വൈഫ്നെ ഹെല്പ് ചെയ്യാം എന്ന് കരുതി..

പെട്ടന്ന് അകത്തു നിന്നൊരു ശബ്ദം..

ഗ്ലോറി :എന്റെ പൊന്ന് മോളെ ഇങ്ങേരു സഹായിക്കാൻ വന്നാൽ ചെയ്തു കൊണ്ട് ഇരിക്കുന്ന നമ്മുടെ ജോലിയും കുളമാകും...

ഗോപിക കൈപ്പതി കൊണ്ട് മുഖം പൊത്തി ഒന്ന് ചിരിച്ചു..

ജോണി :ഗ്ലോറി എന്താ ഇത് വീട്ടിലേക്ക് ഒരാൾ വരുമ്പോൾ നിർത്തി കാര്യം പറഞ്ഞു കൊണ്ട് നിൽക്കാതെ ഇരുത്തു...

ഗ്ലോറി :അതെ ഇവൾ എന്റെ ഉറ്റ കൂട്ടുകാരി ആണ്. ഇപ്പോൾ ഞാൻ പറയണം എന്നില്ല അവൾക്ക് ഇരിക്കാൻ..

ജോണി :ഓഹ്ഹ്ഹ് എന്നാൽ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ഗോപികയ്ക്ക് എന്താ വേണ്ടത് ലൈമ് ജ്യൂസ് ഫ്രൂട്ട് ജ്യൂസ്...

💬 Comments

View all comments