0%

Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]

ഒന്നും ഇല്ലെങ്കിലും സ്വന്തം കെട്ടിയോൻ അല്ലെ..

ജോണി :കണ്ടോ പറയുന്ന ആ കൊച്ചിന് പിടികിട്ടി എന്നിട്ടും ഇവൾക്ക് ഏഹ് ഹേ... ഒരു കുലുക്കവും ഇല്ല.

ഗ്ലോറി :അതെ അവൾക്ക് ഞാൻ ജ്യൂസ് ഉണ്ടാക്കി കൊടുത്തോളം. നീ വാ നമുക്ക് കിച്ചണിലേക്ക് പോകാം.

ജോണി :അപ്പോൾ ഇങ്ങോട്ട് കൊണ്ട് വരുന്നില്ലേ...

ഗ്ലോറി :എന്ത്...

ജോണി :അല്ല ജ്യൂസ്..

ഗ്ലോറി :നാരങ്ങ വെള്ളത്തിൽ ബൂസ്റ്റ്‌ ഇട്ട് ഒരെണ്ണം അങ്ങ് എടുക്കട്ടെ...

അത് കേട്ടപ്പോൾ ഗോപിക പരമാവധി ചിരി കടിച്ചു പിടിച്ചു.

ജോണി :ആഹ്ഹ അത് പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ഓൺലൈൻ മീറ്റിംഗ് ഉണ്ട് ഞാൻ ഒന്ന് പോയി അറ്റൻഡ് ചെയ്യട്ടെ..

ഗ്ലോറി :ആഹ്ഹ്ഹ് ചെല്ല് ചെല്ല്.

ജോണി നേരെ മുകളിലെത്തെ നിലയിലേക്ക് പോയി.

ഗോപിക :കഷ്ടം ഉണ്ടെടി ഒന്നും ഇല്ലെങ്കിലും നിന്റെ കെട്ടിയോൻ അല്ലെ..

ഗ്ലോറി :ഇതൊക്കെ ഞങ്ങളുടെ ഇടയിൽ തമാശ ആണ് മോളെ പുള്ളി എനിക്ക് ശെരിക്കും ഫ്രീഡം തെരുന്നുണ്ട്.

ഗോപിക :ഓഹ്ഹ് അല്ല പിന്നെ എന്താ നാട്ടിലേക്ക് വന്നത്...

ഗ്ലോറി :ഇവിടെ കൊച്ചിയിൽ ഒരു പ്രൊജക്റ്റ്‌ ഉണ്ട് പുള്ളിക്ക് ഒരു ആറു ഏഴു മാസം എടുക്കും. അപ്പോൾ തത്കാലം ഞാനും കൂടെ ഇങ്ങ് പോരുന്നു. പണ്ടത്തെ നാടിന്റെ ഓർമ്മ ഒന്ന് കണ്ട് ആസ്വദിക്കാം എന്ന് കരുതി.

ഗോപിക :അത് നന്നായി.

ഗ്ലോറി ഫ്രിഡ്ജ് തുറന്നു പാത്രത്തിൽ ഒഴിച്ച് വെച്ച കൂൾ ഡ്രിങ്സ് അവൾക്ക് ഒഴിച്ച് കൊടുത്തു.

ഗോപിക :സത്യത്തിൽ നീ ലക്കി ആണ് മോളെ. ഒന്നും ഇല്ലെങ്കിലും ഭർത്താവിന്റെ കൂടെ നിൽക്കാമല്ലോ.

ഗ്ലോറി :നിനക്ക് പോയി കൂടെ ഭർത്താവിന്റെ കൂടെ.

ഗോപിക :ഏട്ടൻ അവിടെ നോക്കുന്നുണ്ട് ഒന്നും റെഡി ആയിട്ടില്ല. വീട് എല്ലാം ഭയങ്കര റെന്റ് ആണ്.

ഗ്ലോറി :വേഗം റെഡി ആക്കിയാൽ നീ പിന്നെയും പെട്ടന്ന് എന്നേ വിട്ട് പോകില്ലേ പയ്യെ മതി എന്ന് പറ.

ഗോപിക :ഇപ്പോൾ ഫുൾ ലോക് ആയില്ലേ. പുള്ളിക്കാരൻ അവിടെ തന്നെ ആണ്.

ഗ്ലോറി :അല്ല നേരത്തെ ഇങ്ങ് പോരാൻ പറഞ്ഞാൽ പോരായിരുന്നോ.

ഗോപിക :ഏട്ടന് ജോലി കാര്യത്തിൽ കുറച്ചു

💬 Comments

View all comments