0%

Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]

ആണ് ഇടുക. അങ്ങനെ ലോക് ഡൌൺ ശക്തമായി തുടങ്ങിയപ്പോൾ ഗോപികയ്ക്ക് ബോർ അടിക്കാൻ തുടങ്ങി അവൾ നേരെ അടുത്ത വീട്ടിലെ തന്റെ കൂട്ടുകാരിയെ കാണാൻ പോയി. അവിടെ ചെന്ന് ബെൽ അടിച്ചപ്പോൾ കതക് തുറന്നത് അവളുടെ ഹസ്ബൻഡ് ആയ ജോണി ആണ്. ജോണി ആണെങ്കിൽ കിച്ചണിൽ ഇട്ടിരിക്കുന്ന ഒരു എ ഫ്രോൺ കഴുത്തിൽ കൂടി കെട്ടിയിട്ടിട്ടുണ്ട്... കതക് തുറന്ന പാടെ..

ജോണി :ഹായ്...

ഗോപിക :ഹായ്...

ജോണിയുടെ വേഷം കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

ഗോപിക :ഇതെന്താ കിച്ചണിൽ ആയിരുന്നോ..

ജോണി :യാ കുറച്ചു സമയം വൈഫ്നെ ഹെല്പ് ചെയ്യാം എന്ന് കരുതി..

പെട്ടന്ന് അകത്തു നിന്നൊരു ശബ്ദം..

ഗ്ലോറി :എന്റെ പൊന്ന് മോളെ ഇങ്ങേരു സഹായിക്കാൻ വന്നാൽ ചെയ്തു കൊണ്ട് ഇരിക്കുന്ന നമ്മുടെ ജോലിയും കുളമാകും...

ഗോപിക കൈപ്പതി കൊണ്ട് മുഖം പൊത്തി ഒന്ന് ചിരിച്ചു..

ജോണി :ഗ്ലോറി എന്താ ഇത് വീട്ടിലേക്ക് ഒരാൾ വരുമ്പോൾ നിർത്തി കാര്യം പറഞ്ഞു കൊണ്ട് നിൽക്കാതെ ഇരുത്തു...

ഗ്ലോറി :അതെ ഇവൾ എന്റെ ഉറ്റ കൂട്ടുകാരി ആണ്. ഇപ്പോൾ ഞാൻ പറയണം എന്നില്ല അവൾക്ക് ഇരിക്കാൻ..

ജോണി :ഓഹ്ഹ്ഹ് എന്നാൽ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ഗോപികയ്ക്ക് എന്താ വേണ്ടത് ലൈമ് ജ്യൂസ് ഫ്രൂട്ട് ജ്യൂസ്...

ഗ്ലോറി :ബെസ്റ്റ്.. ജ്യൂസ് അടിച്ചിട്ട് അതില് ബൂസ്റ്റ്‌ ഇട്ട് നോക്കിയ കക്ഷി ആണ്...

ജോണി :അത് പിന്നെ എന്തെങ്കിലും വെറൈറ്റി ഡ്രിങ്ക് കണ്ട് പിടിക്കാം എന്ന് കരുതി ചെയ്തത് ആണ് അതിപ്പോൾ നമ്മൾക്ക് കുരിശ് ആയി.

ഗ്ലോറി :പിന്നെ വെറൈറ്റി എന്ത് ജ്യൂസ് ആയാലും കുഴപ്പമില്ല ഇത് നാരങ്ങ വെള്ളത്തിൽ ബൂസ്റ്റ്‌ കലക്കുന്ന മനുഷ്യനെ ആദ്യമായി കാണുവാ..

ജോണി :മനുഷ്യനെ നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ.. ഗോപിക ഇയാളുടെ ഹസ്ബൻഡ്നെ ഇങ്ങനെ നിർത്തി പൊളിക്കുമോ...

ഗോപിക :പുള്ളിക്കാരൻ ഇങ്ങനെ ഉള്ള പരുപാടി ഒന്നും ചെയ്യറില്ല..

ഗ്ലോറി :അത് നല്ലത് അറിഞ്ഞില്ലെങ്കിൽ അറിയില്ല എന്നല്ലേ ഇവിടെ സ്റ്റാർ ഹോട്ടലിലെ ഷെഫ് ആണെന്ന് ആണ് വിചാരം...

ഗോപിക :എന്റെ പൊന്ന് ഗ്ലോറി പാവം ഇങ്ങനെ ഇട്ട് കുത്തല്ലേ

💬 Comments

View all comments