0%

Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]

ശമ്പളത്തിൽ അവൻ ചെന്നൈയിലെ ഒരു വലിയ കമ്പനിയിൽ എഞ്ചിനിയർ ആയി ജോലി കിട്ടി. പിന്നെ നാട്ടിലേക്ക് ഉള്ള വരവ് കുറഞ്ഞു. കമ്പനിയിലെ വിശ്വസ്ത എംപ്ലോയി ആയത് കൊണ്ട് അവന്റെ സ്ഥാന കയറ്റം പെട്ടന്ന് ആയിരുന്നു പക്ഷേ അതോടൊപ്പം അവന്റെ തലഭാരം കൂടി വന്നു. നാട്ടിൽ ഒരിക്കൽ ലീവിന് വന്നപ്പോൾ ആണ് അവൻ ഗോപികയെ കാണുന്നത് പിന്നെ അവൻ നാട്ടിൽ ലീവ് വരുന്നത് തന്നെ അവളെ കാണുവാൻ വേണ്ടി ആയിരുന്നു. ഒടുവിൽ അവൻ അത് അമ്മാവനോട് പറഞ്ഞു പെണ്ണ് ചോദിക്കാൻ ആയി അവളുടെ വീട്ടിൽ എത്തി. സത്യത്തിൽ ഒരു കല്യാണത്തിന് ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഗോപിക അപ്പോൾ. സാധാരണ കല്യാണ ചടങ്ങിൽ പറയും പോലെ അവർക്ക് എന്തെങ്കിലും പറയാൻ കാണില്ലേ അവർ സംസാരിക്കട്ടെ. അരുൺ ഗോപികയുടെ കൂടെ വീടിന്റെ പിറകിലേക്ക് മാറി നിന്നു.. രണ്ടു പേർക്കും ടെൻഷൻ ഉണ്ട്... എങ്ങനെ സംസാരിക്കും എന്ന് ആയിരുന്നു രണ്ട് പേരുടെയും ചിന്ത എന്നാൽ രണ്ട് പേരും ഒരുമിച്ച് തുടങ്ങിയപ്പോൾ ഫുൾ കൺഫ്യൂഷൻ ആയി. ഒടുവിൽ

അരുൺ :താൻ എന്താ പറയാൻ വന്നത്...

ഗോപിക :അല്ല ഇയാള് പറഞ്ഞോ..

അരുൺ :ഹേയ് കുഴപ്പമില്ല താൻ എന്തോ പറയാൻ വന്നത് അല്ലേ അത് ആദ്യം കേൾക്കട്ടെ ലേഡീസ് ഫസ്റ്റ്.

ഗോപിക :അല്ല ഇയാൾ പറഞ്ഞോ അത് കഴിഞ്ഞു ഞാൻ സംസാരിക്കാം.

അരുൺ :അത് സത്യത്തിൽ ഞാൻ തന്നെ അന്വേഷിച്ചു ഇവിടെ വന്നിട്ടുണ്ടെങ്കിൽ അത് തന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്.

ഗോപിക :അതിനു നമ്മൾ തമ്മിൽ മുൻപ് പരിചയം ഇല്ലല്ലോ.

അരുൺ :ഇല്ല പരിചയം ഇല്ല പക്ഷേ തന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്.

ഗോപിക :എങ്ങനെ..

അരുൺ :ബസ് സ്റ്റോപ്പിൽ വെച്ച്..

അവളുടെ മുഖം പെട്ടന്ന് വിളറി..

അരുൺ :അയ്യോ അവിടെ വന്നു വായി നോക്കുന്ന കോഴി ഒന്നും അല്ല. ഞാൻ ചെന്നൈ ആണ് വർക്ക് ചെയ്യുന്നത് നാട്ടിൽ മൂന്നു നാലു ദിവസം ലീവിന് വരും. കാർ എടുത്തു കറങ്ങും തന്നെ കാണുമ്പോൾ ഞാൻ ഒരു ഫ്രണ്ട് കല്യാണത്തിന് പോയി വരിക ആയിരുന്നു. അപ്പോൾ ബസ്

💬 Comments

View all comments