Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]
സ്റ്റോപ്പിൽ വെച്ച് തന്നെ ആദ്യം ആയി കണ്ടു. പക്ഷേ തന്നോട് ഒന്ന് സംസാരിക്കാനോ ഒന്നും എനിക്ക് പറ്റിയില്ല. ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഇതിനോട് താൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലല്ലോ.
ഗോപിക :ആഹ്ഹ ചേട്ടാ സത്യത്തിൽ ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും ചിന്തിക്കാൻ ഉള്ള സാഹചര്യം അല്ല.
അരുൺ : അത് തനിക്കു വേറെ അഫ്ഫയർ വല്ലതും...
ഗോപിക :ഇല്ല...
അരുൺ :ഹാവൂ സമാധാനം... പിന്നെന്താ കുഴപ്പം.
ഗോപിക :ഏട്ടൻ കരുതും പോലെ ഈ വീട്ടിൽ ഞങ്ങൾ എല്ലാരും കഷ്ടിച്ചാണ് ജീവിച്ചു പോകുന്നത് അതിനിടയിൽ ഒരു കല്യാണം, ചിലവ് അതൊക്കെ വളരെ വലുതാണ്. എന്റെ നല്ലതിന് വേണ്ടി ചിലപ്പോൾ വീട് വിറ്റ് ആകും ഈ കല്യാണം നടത്തി വെക്കുക. ഞാൻ രക്ഷപെടുമ്പോൾ എന്റെ വീട്ടുകാർ വഴിയിൽ ആകും.
അരുൺ :ഓഹ്ഹ്ഹ്.
ഗോപിക :എനിക്ക് അറിയാം ഏട്ടൻ നല്ല ഒരു കുടുംബത്തിൽ ജനിച്ചത് ആണ് ഞങ്ങൾ ഒക്കെ ഒരുപാട് താഴത്തെ തട്ടിൽ ആണ്. സ്ത്രീ ധനം തെരാൻ പോലും ഇവിടെ ഒന്നും ഇല്ല.
അരുൺ :ഒഹ്ഹ്ഹ്ഹ് അതൊക്കെ ഇല്ലാതെ ഈ കാലത്ത് ഒരു കല്യാണം നടക്കില്ല. എന്നാൽ ശെരി നമുക്ക് അഭിപ്രായം നേരിട്ട് അവതരിപ്പിക്കാം.
ഗോപിക :ഉം.
അരുൺ :താൻ എല്ലാരുടെയും മുന്നിൽ വെച്ച് എന്നേ ഇഷ്ടം ആയില്ല എന്ന് തന്നെ പറയണം കേട്ടോ..
ഗോപിക :ഉം..
അവർ രണ്ട് പേരും കൂടി വരാന്തയിലേക്ക് ചെന്നു.
അമ്മാവൻ :എന്തായി... സംസാരിച്ചോ രണ്ടാളും.
അരുൺ :ഉം...
അമ്മാവൻ :എന്നിട്ട് എന്താ അഭിപ്രായം...
അരുൺ :അതെ എനിക്ക് ഇവൾ തന്നെ മതി..
ഗോപിക പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി.
അരുൺ :എനിക്ക് ഒറ്റ രൂപ സ്ത്രീധനം വേണ്ട. എന്റെ പെണ്ണിനെ നോക്കാൻ ഉള്ള പണം ഞാൻ ജോലി ചെയ്തു ഇണ്ടാക്കി കൊള്ളാം.
സത്യത്തിൽ എല്ലാരും ഇത് കെട്ട് വാ പൊളിച്ചു നിന്ന് പോയി. ഈ കാലത്ത് സ്ത്രീധനം ഇല്ലാതെ ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ.
അരുൺ :അമ്മാവന് എന്തെങ്കിലും കുഴപ്പം ഉണ്ടോ.
അമ്മാവൻ :നിന്റെ ഇഷ്ടം അതിനു മുകളിൽ എനിക്ക് എന്ത്
💬 Comments
View all comments