Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]
പ്രശ്നം.. ഇനി ഉള്ളത് ഇവരുടെ സൈഡിൽ നിന്നും ഒരു വാക്ക് മാത്രം.
ഗോപിക ഒരു നിമിഷം ശില്പം പോലെ നിന്ന് പോയി. സത്യത്തിൽ എന്താ സംഭവിക്കുന്നത് അവൾ കവിളിൽ ഒക്കെ കൈ വെച്ച് നോക്കി സത്യം തന്നെ ആണോ എന്ന്. അവനെ ഇഷ്ടം അല്ലെന്ന് പറയാൻ വന്നത് ആയിരുന്നു പക്ഷേ പെട്ടന്ന് അവൻ ആയി എല്ലാം മാറ്റി പറഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി. അരുൺ അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.
അമ്മാവൻ :അപ്പോൾ നിങ്ങളുടെ അഭിപ്രായം എന്താ..
പെണ്ണിന്റെ അച്ഛൻ ഗോപികയെ നോക്കി. അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അരുൺ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് അവൾ കേൾക്കെ പയ്യെ ചോദിച്ചു.
അരുൺ :അല്ല ഇനിയും കുഴപ്പം വല്ലതും ഉണ്ടോ... വേണമെങ്കിൽ കല്യാണത്തിന് ഉള്ള അഡ്വാൻസ് പൈസ അങ്ങോട്ട് തരട്ടെ.താൻ വീട് വിൽക്കേണ്ട...
അവൾ അവന്റെ മുഖത്തേക്ക് നോക്കി. ആദ്യം ആയിട്ട് അവൾക് പ്രണയം തോന്നിയ നിമിഷം. പെണ്ണ് കാണൽ ഇത്രയും തമാശ ആകുമെന്ന് അവൾ മനസ്സിൽ പോലും കരുതിയില്ല. അവൾ എല്ലാർക്കും മുൻപിൽ ഒരു നിമിഷം പകച്ചു നിന്ന് പോയി. അർഭാടം ഒന്നും ഇല്ലാതെ ആ കല്യാണം നടന്നു. പാവം അരുണിന് ആകെ കിട്ടിയത് 10ദിവസം ലീവ് മാത്രം ആയിരുന്നു. കല്യാണത്തിന് രണ്ട് ദിവസം മുൻപ് ആണ് ആ പാവം സ്വന്തം കല്യാണത്തിന് എത്തിച്ചേർന്നത്. അതിന് ശേഷം കല്യാണം ആദ്യരാത്രി അങ്ങനെ അങ്ങനെ പോകുന്നു ചടങ്ങുകൾ. തനി നാടൻ പെണ്ണ് ആയത് കൊണ്ട് അവൾക്ക് ഒരു കേരളീയ സൗന്ദര്യം ഉണ്ടായിരുന്നു. നമ്മുടെ സീരിയൽ താരം ഗോപിക പോലെ അധികം ഹൈറ്റും സ്ലിം ശരീരവും ഉള്ള പ്രകൃതം. സാരിയിൽ അവൾക്ക് ഒരുപാട് പ്രണയം ആണ് ഒരു സാരി ഭ്രാന്തി എന്ന് തന്നെ പറയാം. സത്യത്തിൽ അവളുടെ ജീവിതത്തിൽ സന്തോഷം തുടങ്ങിയത് കല്യാണത്തിന് ശേഷം ആയിരുന്നു. കല്യാണം കഴിഞ്ഞുള്ള ആ ഏഴു നാൾ അവരുടെ സ്വർഗം ആയിരുന്നു. പക്ഷേ എല്ലാവരും കരുതും പോലെ ലൈംഗികതയിൽ അല്ലായിരുന്നു കാര്യം പ്രണയത്തിൽ ആയിരുന്നു. അവർ പരസ്പരം
💬 Comments
View all comments