0%

Chapter Title : ?ഗോപികാവസന്തം? 2 [അജിത് കൃഷ്ണ]

കാൾ അത് മുഴുവൻ അരുണേട്ടന്റെ ആണ്. അവൾ പെട്ടന്ന് തിരിച്ചു വിളിച്ചു.

ഗോപിക :ഹലോ.. അരുണേട്ടാ..

അരുൺ :എത്ര തവണ നിന്നെ ഇന്നലെ ഞാൻ വിളിച്ചു വൈ യൂ നോട് അറ്റന്റ് ദി കാൾ.....

ഗോപിക :അയ്യോ അരുണേട്ടാ ഇന്നലെ എനിക്ക് വല്ലാത്ത തലവേദന ആയിരുന്നു കുറച്ചു നേരത്തെ കിടന്നു ഉറങ്ങി പോയി..

അരുൺ :എന്നാലും എന്നേ എല്ലാ ദിവസവും വിളിക്കുന്നത് അല്ലേ നീയ്..

ഗോപിക :ഒഹ്ഹ്ഹ് ഞാൻ പറഞ്ഞില്ലേ തലവേദന എടുത്തിട്ടാണ്..

അരുൺ :ഒഹ്ഹ്ഹ് നാടും വീടും വിട്ട് മാറി നിന്നപ്പോൾ നിനക്ക് എന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധ ഇല്ലാതെ ആയി..

ഗോപിക :രാവിലെ വിളിച്ചു വഴക്ക് ഇണ്ടാക്കാൻ ആണെങ്കിൽ എനിക്ക് താല്പര്യം ഇല്ല..

അരുൺ :ഓഹ്ഹ് ഞാൻ ആണോ വഴക്ക് ഉണ്ടാക്കിയത് നീയല്ലേ..

ഗോപിക :അതെ ഞാനാണ്.. എല്ലാം ഞാനാണ് പ്രശ്നം തീർന്നല്ലോ... പ്ലീസ് കഷ്ടം ഉണ്ട് ട്ടാ

അരുൺ :ഉം ശെരി ഞാൻ പിന്നെ വിളിക്കാം..

ഗോപിക :ഉം ബൈ...

ഗോപിക ഫോൺ തിരികെ സൈഡിലേക്ക് വെക്കുമ്പോൾ അറിയാതെ പറഞ്ഞു..

ഗോപിക :മയിര്....!

ജോൺ അത് കേട്ട് ചിരിക്കാൻ തുടങ്ങി...

ജോൺ :എന്താ എന്ത് പറ്റി രാവിലെ തന്നെ വഴക്ക് ആണോ.

ഗോപിക :ഹേയ് ഇന്നലെ എന്നേ വിളിച്ചിരുന്നു രാത്രിയിൽ ഞാൻ ശ്രദ്ധിച്ചില്ല സത്യത്തിൽ സൈലന്റ് ആയിരുന്നു മൊബൈൽ.ഓഫീസിൽ വെച്ച് സൈലന്റ് ഇടുന്നത് ആണ് മാറ്റാൻ മറന്നു പോകും..

ജോൺ :ഇപ്പോൾ എന്തായി കാര്യങ്ങൾ..

ഗോപിക :ഓഹ്ഹ് അതൊക്കെ സോൾവ് ഞാൻ പോയി ചായ എടുത്തു വരാം ഇപ്പോൾ..

ജോൺ തലയാട്ടി കാണിച്ചു

💬 Comments

View all comments