Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
കാപ്പിയോ എടുതാൽ പോരെ..
ഗ്ലോറി :അയ്യോ അതിനു ഇവിടെ ഇരുന്ന പാല് തീർന്നല്ലോ...
ഗോപിക പെട്ടെന്ന് ഗ്ലോരിയുടെ മുഖത്തേക്ക് നോക്കി. കാര്യം സലീമിനും പിടികിട്ടി..
ജോൺ :ങേ ഇന്നലെ അല്ലെ വാങ്ങി കൊണ്ട് വന്നത് അത് ഇത്ര പെട്ടന്ന് തീർന്നോ..
ഗ്ലോറി :അത് ഞാൻ തീർത്തത് അല്ല ഒരു പൂച്ച കട്ട് കുടിച്ചത് ആണ്..
ഗ്ലോറി ഗോപികയ്ക്ക് കൊള്ളും വിധം സംസാരിക്കാൻ തുടങ്ങി..
ജോൺ :ഞാൻ അറിയാതെ ഇവിടെ ഏത് പൂച്ച...
സത്യത്തിൽ കാര്യം ജോണിനും പിടികിട്ടിയില്ല. ഗ്ലോറി :എന്നാൽ പിന്നെ അരുൺ ബ്രേക്ക് ഫാസ്റ്റ് കഴിക്ക്. സലീം കഴിച്ചില്ലല്ലോ ഒരുമിച്ച് കഴിക്കാം..വാ
അവർ ഒരുമിച്ച് ആഹാരം കഴിച്ചു. ഇടയ്ക്ക് ഇടയ്ക്ക് സലീം ഗോപികയെ നോക്കുന്നത് അരുൺ കണ്ടിരുന്നു. എന്നാൽ അവളും ചെറുതായി ചിരി ഒക്കെ പാസ്സാക്കുന്നത് കണ്ടപ്പോൾ അവനു വല്ലാതെ തോന്നി. ഏതോ ഒരു നാടക ലോകത്തിൽ എത്തിയത് പോലെ ആയിരുന്നു അവസ്ഥ. തനിക്ക് ചുറ്റുമുള്ളവർ തകർത്തു അഭിനയം കാഴ്ച വെക്കുന്നത് പോലെ അവനു തോന്നി.
ഗോപികയിലെ മാറ്റങ്ങൾ അവനു വേദന സൃഷ്ടിക്കുന്നതിനും അപ്പുറത്തു ആയിരുന്നു. ആഹാരം കഴിച്ചു കഴിഞ്ഞു അവരെല്ലാം ചേർന്ന് ഇരുന്നു സംസാരിക്കുമ്പോൾ അവനു മാത്രം അവർക്കിടയിൽ ഒരു സ്ഥാനം ഇല്ലാത്തത് പോലെ തോന്നി. അങ്ങനെ അരുൺ സ്വയം അവർക്കിടയിൽ നിന്ന് മാറി ബെഡ്റൂമിലേക്ക് പോയി. എങ്ങനെ എങ്കിലും തിരിച്ചു ചെന്നൈക്ക് പോയാൽ മതി എന്ന് ആയി.
എന്നാൽ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന അസാധാരണ സംഭവങ്ങൾ അവിടെ നിന്ന് പോകുവാനും അനുവദിക്കുന്നില്ല. അന്ന് വൈകുന്നേരം അരുൺ പുറത്തേക്ക് ഇറങ്ങാൻ ആയി ഒരുങ്ങുക ആയിരുന്നു.
💬 Comments
View all comments