0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

സങ്കടത്തിൽ ആക്കിയത് കൊണ്ട് അല്ലേ..!

ഗോപിക :അപ്പോൾ എന്നേ ഇട്ടേച്ചു പോയപ്പോൾ എനിക്ക് ഉണ്ടായ വിഷമം അത് കാണുന്നില്ലേ..!

അരുൺ :അപ്പോൾ നീ എന്നോട് കള്ളം പറഞ്ഞതോ...!

ഗോപിക :എന്ത് കള്ളം?

അരുൺ :ഇതെല്ലാം വെറും തോന്നലുകൾ മാത്രം ആണ് എന്ന്...!

ഗോപിക ഒന്നും മിണ്ടാതെ നിന്നു..

അരുൺ :നീയല്ലേ പറഞ്ഞത് എല്ലാം അരുണേട്ടന്റെ ചിന്തകളുടെ പ്രശ്നം ആണെന്ന്... ഇപ്പോൾ പറ ഞാൻ അറിയാതെ അവന്റെ കൂടെ ഉല്ലസിക്കുന്നത് ആണോ ചിന്താ പ്രശ്നം... നിനക്ക് എങ്ങനെ കഴിഞ്ഞു ഗോപു എന്നേ ചതിക്കാൻ. മറ്റൊരിടത് ജോലി ചെയ്യുമ്പോൾ പോലും എന്റെ മനസ്സ് എപ്പോഴും നിന്റെ അടുത്ത് അല്ലായിരുന്നോ. എന്നിട്ടും എങ്ങനെ മനസ്സ് വന്നു എന്നേ ചതിക്കാൻ... എല്ലാം മനസ്സിൽ ആയിട്ടും ഞാൻ നിന്നെ ഇവിടെ നിന്ന് കൊണ്ട് പോകാൻ നോക്കിയതാണോ എന്റെ തെറ്റ്? അതോ ഭർത്താവ് പറഞ്ഞിട്ട് കേൾക്കാതെ വേറെ ഏതോ ഒരുത്തന്റെ വാക്കിന് മുന്നിൽ ഞാൻ നിന്നുരുകി തീരുന്നത് കണ്ടിട്ടും ഇവിടെ നിൽക്കാൻ ശ്രമിക്കാതെ പോകുവാൻ ശ്രമിച്ചതിനോ!

അരുണിന്റെ തുടരെ തുടരെ ചോദ്യങ്ങൾക്ക് മുൻപിൽ ഒന്നും മിണ്ടാൻ ആകാതെ ഗോപിക അങ്ങനെ തന്നെ നിന്നു...

അരുൺ :എന്നിട്ട് നിനക്ക് നല്ല പോലെ അറിയാം എല്ലാം. നമ്മൾ രണ്ടാളും ചേർന്ന് അല്ലേ കുട്ടി ഇപ്പോഴേ വേണ്ടെന്ന് തീരുമാനം എടുത്തത് എന്നിട്ട്... കണ്ടവന്റെ കൂടെ കിടന്നു പിഴച്ചു ഇപ്പോൾ നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ...! ഇനിയും പറ എന്റെ തോന്നൽ ആണെന്ന് എല്ലാം...

ഗോപികയ്ക്ക് ഇതെല്ലാം കേട്ട് തല പൊളിയുന്നത് പോലെ തോന്നി. അവൾ തലയ്ക്കു കൈ വെച്ച് കൊണ്ട്

💬 Comments

View all comments