Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
എന്നാൽ അറിയാവുന്നത് ജോൺ എന്ന വില്ലനെ ആണ്. തന്റെ പഴയ കാമുകൻ ആയി വിലസിയിരുന്ന കാമുകൻ. അവന്റെ ഇതുപോലെ ഉള്ള ഫന്റാസിയിൽ നിന്നും രക്ഷപെട്ടു പോയ ഒരേ ഒരു പെൺകുട്ടി. പിന്നീട് ഒരു പ്രണയത്തിനോ വിവാഹത്തിനോ മനസ്സ് കൊണ്ട് ചിന്തിക്കാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല. ഇനി ചൈതന്യ ആരെന്ന് സംശയം ഉള്ളവർക്ക് വീണ്ടും പിറകിലേക്ക് പോകേണ്ട ആവശ്യം വരും. മുൻപുള്ള കഥയിലെ നായകൻ നന്ദനെ സഹായിക്കുന്ന പെൺകുട്ടി. ഹരിതയുടെ ഓഫീസിലെ ഫ്രണ്ട്. ചൈതന്യ അന്ന് നന്ദന്റെ കൂടെ കാറിൽ പോയ ടൈം ശ്യാമിനെ പിന്തുടരുന്നത്. നന്ദൻ ശ്യാമിനെ അടിക്കുന്നത് എന്നാൽ ഇതിന്റെ ഇടയിലേക്ക് കടന്ന് വന്ന സലീം. ജോണിന്റെ കൂടെ പലപ്പോഴും സലീമിനെ കണ്ടിട്ടുണ്ട്. പക്ഷേ അന്ന് തനി നാടൻ പെൺകുട്ടികളിൽ ഒരാൾ ആയിരുന്നു ചൈതന്യ അവളുടെ വേഷവും അങ്ങനെ തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം വിട്ടു കുറച്ചു ബാംഗ്ലൂർ സ്റ്റൈൽ ആയി ഒപ്പം മുഖത്ത് ഒരു സ്പെക്സ് കൂടി ആയപ്പോൾ സലീമിനു പോലും അവളെ പിടികിട്ടിയില്ല. സലീം ചൈതന്യയെ വലുതായി ഒന്നും മീറ്റ് ചെയ്യാത്തത് കൊണ്ട് ആകാം തീരെ പിടികിട്ടാതെ പോയത്. അടിച്ചു അവശൻ ആക്കിയ നന്ദനെ കാറിലേക്ക് എടുത്തു ഇടുമ്പോൾ അവൾ ഭയന്നത് സലീം തന്നെ തിരിച്ചു അറിയരുത് എന്നായിരുന്നു. ഭാഗ്യം അയാൾക്ക് അത് മനസ്സിൽ ആയില്ല. ശരീരികമായും മനസികമായും തളർന്നു പോയ നന്ദന് ഹരിത ഇല്ലാതെ നാട്ടിലേക്ക് പോകുവാൻ പറ്റില്ല എന്ന അവസ്ഥ ആയിരുന്നു. കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി ചൈതന്യ ആണ് ഒടുവിൽ തത്കാലം തിരികെ പോകുവാൻ
💬 Comments
View all comments