Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
കഴിഞ്ഞപ്പോൾ ഒരു വലിയ ഗേറ്റ് ഉള്ള വീട് പോലെ എന്തോ ഒന്നിന്റെ മുൻപിൽ നിന്നു. സെക്യൂരിറ്റി അവരെ കയറ്റി വിട്ടു. കാര്യം ഇനീ അങ്ങോട്ട് പോകുന്നത് വളരെ റിസ്ക് ആണ് എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ മറ്റൊരു കാർ അവിടേക്ക് തങ്ങളെ ഓവർ ടേക്ക് ചെയ്തു കേറി വന്നു. അതിന്റെ ഇടത് വശത്ത് ഇരിക്കുന്ന പെൺകുട്ടി ഹരിത ആണെന്ന് ചൈതന്യക്ക് മനസ്സിൽ ആയി. അവൾ കൈ ചൂണ്ടി കാണിച്ചു പറഞ്ഞു..
ചൈതന്യ :ഹരിത....! അരുൺ അതാണ് ഹരിത...
അരുൺ :ഒഹ്ഹ്ഹ് അപ്പോൾ ഞാൻ പറഞ്ഞപോലെ തന്നെ കാര്യങ്ങൾ...
പെട്ടെന്ന് ആ വണ്ടിയും അകത്തേക്ക് കയറി പോയി..
അരുൺ :ചൈതന്യ എനിക്ക് തോന്നുന്നു പെണ്ണും ആണുമായി ചെല്ലുമ്പോൾ ഇവർ കയറ്റി വിടും എന്നാണ്..
ചൈതന്യ :അല്ല അരുൺ ഇതൊരു ക്ലബ് ആണ് ഇതിൽ മെമ്പർഷിപ് ഉള്ളവർക്ക് ഒരു കാർഡ് ഉണ്ട് അവർക്ക് മാത്രം ആണ് അകത്തേക്ക് കയറാൻ പറ്റുള്ളൂ. ഒന്നുകിൽ അതുപോലെ ഒരു കാർഡ് വേണം അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി നോക്കണം...
അരുൺ വണ്ടി അവിടെ കുറച്ചു അകത്തേക്ക് മാറ്റി ഒതുക്കി എന്നിട്ട് ലൊക്കേഷൻ നന്ദന് ഷെയർ ചെയ്തു കൊടുത്തു. എന്നിട്ട് ഫോൺ സൈലന്റ് ആക്കി. ചൈതന്യയോടും ഫോൺ സൈലന്റ് ആക്കാൻ പറഞ്ഞു. എന്നിട്ട് അവർ ആ ക്ലബിന് ചുറ്റും നടന്നു നോക്കി അത്യാവശ്യം ഉയരം ഉള്ള മതിൽ ആയത് കൊണ്ട് തനിക്കു കുഴപ്പമില്ല പക്ഷേ ചൈതന്യയ്ക്ക് പറ്റില്ല.
അരുൺ :ചൈതന്യ നീ ഒരു കാര്യം ചെയ്യൂ കാറിന്റെ അടുത്ത വെയിറ്റ് ചെയ്യൂ. നന്ദന് ലൊക്കേഷൻ
💬 Comments
View all comments