Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ഫ്രണ്ടിൽ ഇരുന്ന ആ സ്ത്രീയുടെ മുഖം പോലെ തോന്നിയത് കൊണ്ട് അരുൺ പറഞ്ഞു..
അരുൺ :ഹരിത..
തിരിഞ്ഞു ഓടാൻ നോക്കിയ ഹരിത പെട്ടെന്ന് നിന്ന്.
ഹരിത :നിങ്ങൾ ആരാ..
അരുൺ :അതൊന്നും ഇപ്പോൾ പറയാൻ സമയം ഇല്ല വേഗം പുറത്ത് പോകണം ചൈതന്യ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. നന്ദൻ വന്നു കൊണ്ട് ഇരിക്കുക ആണ്.
നന്ദന്റെ പേര് പറഞ്ഞപ്പോൾ.
ഹരിത :നന്ദേട്ടനെ എങ്ങനെ അറിയാം...
അരുൺ :ഞാൻ പറഞ്ഞില്ലേ അതൊക്കെ പിന്നെ സംസാരിക്കാം...
അരുൺ അവളുടെ കൈ പിടിച്ചു ഓടാൻ നോക്കിയപ്പോൾ ശ്യാം മുന്നിലേക്ക് ഓടി വന്നു. അരുണിനെ അവനു പിടികിട്ടിയില്ല. പക്ഷേ ഹരിത പെട്ടെന്ന് അവനെ കണ്ടു ഭയന്നപ്പോൾ അരുൺ കാല് മടക്കി അവനെ ഒറ്റ തൊഴി കൊടുത്തു. ശ്യാം മലക്കം മറിഞ്ഞു താഴെവീണു. പുറത്തേക്ക് ഓടാൻ നോക്കിയപ്പോൾ പുറത്ത് നിന്ന് പോലീസ് ഓടി കയറി വരുന്നു. വലതു വശത്ത് കണ്ട ജനൽ അവൻ ശ്രദ്ധിച്ചു. ആ വഴിയേ അതിന് പുറത്തേക്ക് ഇറങ്ങി ഒപ്പം ഹരിതയും. ശ്യാം ചാടി എഴുന്നേറ്റു അവന്റെ പിറകെ ഓടി അരുൺ ഹരിതയെ കൊണ്ട് മതിലിന്റെ അടുത്ത എത്തി. ഹരിതയുമായി പോകാൻ ബുദ്ധിമുട്ട് ആണ് എന്ന് അവനു മനസ്സിൽ ആയി. അപ്പോഴേക്കും മുകളിൽ നിന്ന് ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ നന്ദൻ.
ഹരിത :നന്ദേട്ടൻ..
നന്ദൻ : അരുൺ ഞാൻ എത്തി...
അരുൺ :നന്ദാ വേഗം പോലീസ് ഉണ്ട് ഹരിതയെ വേഗം പിടിച്ചു കയറ്റു..
അരുൺ അവളെ എടുത്തു പൊക്കി നന്ദന്റെ നേർക്ക് നീട്ടി. നന്ദൻ ആവളെ വലിച്ചു കയറ്റി ചൈതന്യ
💬 Comments
View all comments