0%

Chapter Title : ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Author : VAMPIRE Read All Parts 282

എല്ലാം കുഴപ്പമില്ലാതെ തന്നെ
പോകുന്നുണ്ടല്ലോ....

ഇനി, കുഴിയുടെ കാൽക്കലെ മണ്ണ് മാറ്റിയാൽ
അവസാനത്തെ സെറ്റ് നിർദ്ദേശങ്ങൾ കാണാം...
കൊടും കാടാണ്.. ആരും കാണുമെന്ന് ഭയക്കേണ്ട..

അവൻ കുഴിയുടെ കാൽക്കലെ മണ്ണ് മാന്തി നോക്കി....

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു കവർ....... അതിനകത്ത് ഒരു പ്രിന്റ് ഔട്ട്....

സിദ്ധാർത്ഥൻ അവിടെത്തന്നെയിരുന്ന്
ആകാംക്ഷയോടെ അത് വായിച്ചു....

അവനെ വണ്ടിയിൽ നിന്ന് വലിച്ച്
കുഴിയിലേക്കിടുക... കൃത്യം നെറുകയിലേക്ക്
നിറയൊഴിക്കുക... മരിച്ചു എന്ന് ഉറപ്പ് വരുത്തിയിട്ട്,
അവന്റെ മാല ഊരി എടുക്കുക...

തോക്ക് കുഴിയിലേക്കിട്ട്, കുഴി മൂടുക.. അടുത്ത് കിടക്കുന്ന ചില്ലകളും ഇലകളുമൊക്കെ എടുത്ത് അവിടം മൂടി, സംശയം തോന്നാത്ത രീതിയിലാക്കുക....

ആലിന് പിന്നിലേക്ക് കുറച്ച് കൂടി നടന്നാൽ ഒരു പഴയ കിണർ ഉണ്ട്. രക്തക്കറ വല്ലതുമുണ്ടെങ്കിൽ എല്ലാം കഴുകിക്കളയുക....

ഷവൽ വണ്ടിക്കകത്തിട്ടിട്ട് നേരേ
പമ്പ് ഹൗസിലേക്ക് ഓടിക്കുക... ഇഷ്ടികക്ക്
പിന്നിൽ, ഊരിയെടുത്ത അവന്റെ മാല വെക്കുക..
(ഒരിക്കലും അഴിക്കാത്ത മാല അവന്റെ
മരണത്തിന്റെ തെളിവാണ്.) പിന്നെ നഗരത്തിലെ
ഹോട്ടൽ ബ്ലൂ മൂണിലേക്ക് പോവുക.. അവിടുത്തെ
പാർക്കിംഗ് ലോട്ടിൽ വണ്ടിയിട്ടിട്ട് റെസ്റ്റോറന്റിൽ
ചെന്ന് ഭക്ഷണം കഴിക്കുക...

ഹോട്ടലിൽ നിന്ന് വണ്ടിയെടുക്കാതെ വീട്ടിലേക്ക്
തിരികെ ടാക്സിയിൽ പോവുക.. വൈകുന്നേരം
ആറ് മണിക്ക് വീണ്ടും പമ്പ് ഹൗസിലെത്തിയാൽ
ബാക്കി പണം ലഭിക്കുന്നതാണ്....

സിദ്ധാർത്ഥൻ അത്രയും ധൃതിയിൽ വായിച്ച്
തീർത്തു.... പക്ഷേ തോക്ക്....?

'ക്ലിക്ക് ശബ്ദം കേട്ട് സിദ്ധാർത്ഥൻ
ഞെട്ടിത്തിരിഞ്ഞു.... തന്റെ തലക്ക് നേരെ തോക്ക്
ചൂണ്ടിക്കൊണ്ട് നിൽക്കുന്ന ദീപക്......
എന്താണ് സംഭവിക്കുന്നതെന്ന് സിദ്ധാർത്ഥന്
മനസ്സിലാവുന്നതിന് മുമ്പേ ദീപക് അവന്റെ
നെറുകയിലേക്ക് വെടി വെച്ചു.... അവൻ തെറിച്ച്
കുഴിയിലേക്ക് വീണു....

ദീപക് സിദ്ധാർത്ഥന്റെ മോതിരം ഊരിയെടുത്തു...

വണ്ടിയിൽ, സിദ്ധാർത്ഥൻ കൊണ്ട് വന്നിരുന്ന
നോട്ട് കെട്ടുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തി. ബാക്കി
ഉണ്ടായിരുന്നു, പച്ചവെള്ളം നിറച്ച കുപ്പിയും
പഞ്ഞിയും കുഴിയിലേക്കിട്ടു.....

പിന്നീട് വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന്
ഒരു സിഗരറ്റിന് തീ കൊളുത്തി....

അപ്പോൾ മുഴുവൻ ദീപക്കിന്റെ മുഖത്ത് ഒരു
പുഞ്ചിരി ഉണ്ടായിരുന്നു... ഞാൻ എല്ലാം പ്ലാൻ
ചെയ്തിട്ടുണ്ട് മോനൊന്ന് കാഞ്ചി വലിച്ചാൽ
മാത്രം മതി എന്ന് ആഷ് കളർ കോട്ടിട്ട, കണ്ണട

💬 Comments

View all comments