0%

Chapter Title : ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]

Author : Spulber Read All Parts 11.2K

എപ്പഴും ചുറുചുറുക്കോടെ ഓടി നടന്ന് പണി ചെയ്യും.. ജോണിച്ചനും ആരോഗ്യവാനാണ്.. എങ്കിലും അയാൾക്കിപ്പോ മേലനങ്ങിയുള്ള പണിയൊന്നുമില്ല.. മാത്തുക്കുട്ടി വന്നതിന് ശേഷം ജോണിച്ചന് വിശ്രമമാണ്.. അപ്പനും മോനും കൂട്ടുകാരെപ്പോലെയാണ്..

ഇപ്പോൾ കുറച്ച് ദിവസമായി അപ്പനും മോനും ചെറിയൊരു പ്രയാസത്തിലാണ്..

ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും, കളിതമാശകൾ പറഞ്ഞ് ചിരിക്കുകയും ചെയ്തിരുന്ന ബീന ഇപ്പോൾ അവരോട് മിണ്ടുന്നില്ല.. എന്തേലും ചോദിച്ചാൽ മാത്രം മറുപടി പറയും..അതും ഒറ്റവാക്കിൽ.. കളിയില്ല, ചിരിയില്ല..

മമ്മിക്കെന്ത് പറ്റിയെന്ന് മാത്തുക്കുട്ടിക്ക് മനസിലായില്ല.. എത്ര ചോദിച്ചിട്ടും ബീനയൊന്നും പറഞ്ഞുമില്ല..എന്ത് ചോദിച്ചാലും ദേഷ്യവും..

അപ്പനും മമ്മിയും തമ്മിലാണ് പ്രശ്നമെന്ന് മാത്തുക്കുട്ടിക്ക് മനസിലായതാണ്..അത് തീർക്കാൻ അവൻശ്രമിച്ചെങ്കിലും രണ്ട് പേരും പിടി കൊടുത്തില്ല.. കുറച്ച് ദിവസമൊക്കെ അവൻ കാത്തിരുന്നെങ്കിലും ഇനി ഇടപെട്ടില്ലെങ്കിൽ ശരിയാവില്ലെന്ന് അവന് തോന്നി…

✍️…

രാത്രി..

ജോണിച്ചനും, മാത്തുക്കുട്ടിയും ഭക്ഷണം കഴിക്കാനായി ഇരിക്കുകയാണ്.. അവർ ബിസിനസിന്റെ ചില കാര്യങ്ങളൊക്കെ സംസാരിക്കുന്നുണ്ട്.. ബീന കുത്തി വീർത്ത മുഖവുമായി വന്ന് ഭക്ഷണം ടേബിളിൽ നിരത്തി..രണ്ടാൾക്കും വിളമ്പിക്കൊടുത്ത് അവൾ തിരിച്ച് നടക്കാനൊരുങ്ങിയതും മാത്തുക്കുട്ടി വിളിച്ചു..

“മമ്മീ… മമ്മി കഴിക്കുന്നില്ലേ… ??”..

ബീന തിരിഞ്ഞ് നിന്ന് മാത്തുക്കുട്ടിയെ നോക്കി.. പിന്നെ പതിയെ പറഞ്ഞു..

“നിങ്ങള് കഴിച്ചോ… ഞാൻ പിന്നെ കഴിച്ചോളാം…”..

“അങ്ങിനെയല്ലല്ലോ ഇത് വരെ… നമ്മളൊരുമിച്ചിരുന്നല്ലേ കഴിച്ചോണ്ടിരുന്നത്… ?”.

“ആ… എനിക്കിപ്പം വേണ്ട…”..

ജോണിച്ചനെയൊന്ന് നോക്കി ബീന പറഞ്ഞു..

“ അതിന്റെ കാരണാ ഞാൻ ചോദിച്ചത്…

കുറച്ച് ദിവസായി രണ്ടാളും കൂടി തുടങ്ങിയിട്ട്… അപ്പാ… അപ്പനൊന്നും പറയാനില്ലേ… ?”..

ഭാര്യയുടേയും, മോന്റെയും സംസാരം ശ്രദ്ധിക്കാതെ ജോണിച്ചൻ ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു.. മകന്റെ ചോദ്യം കേട്ട് അയാൾ തലയുയർത്തി..പിന്നെ

💬 Comments

View all comments