0%

Chapter Title : ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]

Author : Spulber Read All Parts 11.2K

ചോദിച്ചത് കേട്ടില്ലേ..

എന്തേ മറുപടി പറയാതെ വേഗം എണീറ്റ് പോന്നത്… ?”..

വാതിലടച്ച് കുറ്റിയിട്ട് കൊണ്ട് ബീന ചോദിച്ചു..

ജോണിച്ചൻ മറുപടിയൊന്നും പറയാതെ ബ്രഷും പേസ്റ്റും ബാഗിലേക്ക് വെച്ചു..

“ ജോണിച്ചാ… അവനോട് ഞാനെന്താ പറയേണ്ടത്… ?.

എല്ലാം മനസിലാക്കാനുളള പ്രായമൊക്കെ അവനായി… “..

“എന്ത് പറയാൻ… ?.. നീ എന്ത് വേണേലും പറഞ്ഞോ… എന്നോടൊന്നും ചോദിക്കണ്ട… അവൻ ചോദിക്കുന്നതിനൊക്കെ മറുപടി പറയേണ്ടത് ഞാനല്ല, നീയാ… “..

ഭാര്യയെ വെറുപ്പോടെ നോക്കി ജോണിച്ചൻ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു.. ദേഷ്യത്തോടെയും സങ്കടത്തോടെയും ബീന അത് നോക്കി നിന്നു..

✍️✍️✍️…

സമ്പത്ത് കൊണ്ടും, ആൾബലം കൊണ്ടും ജോണിച്ചനേക്കാൾ പേര് കേട്ട കുടുബമാണ് ബീനയുടെ.. എല്ലാ സ്വാതന്ത്രത്തോടും കൂടിയാണ് ബീന വളർന്നതും.. പഠിക്കുന്ന കാലത്ത് അനവധി പ്രേമവും അവൾക്കുണ്ടായിരുന്നു..അതിൽ ഒന്ന് രണ്ട് പേരോടൊപ്പം അവൾ ശാരീരിക ബന്ധം പുലർത്തിയിട്ടുമുണ്ട്..അതൊന്നും ഒരു തെറ്റായിട്ട് അവൾക്ക് തോന്നിയിട്ടുമില്ല..

പ്രേമിച്ച ഒരുത്തനെ കെട്ടാൻ അവൾക്കാഗ്രഹമുണ്ടായിരുന്നെങ്കിലും, അതറിഞ്ഞ അവളുടെ അപ്പൻ പത്രോസ്, നാട്ടിൽ തന്നെയുള്ള, വളർന്ന് വരുന്ന ഒരു യുവബിസിനസ് കാരനായ ജോണിച്ചന് മകളെ പിടിച്ച് കെട്ടിച്ച് കൊടുക്കുകയായിരുന്നു..

ബീനക്കതിഷ്ടമായില്ലെങ്കിലും അപ്പനെ എതിർക്കാൻ അവൾക്കായില്ല.. ജോണിച്ചൻ കാണാൻ സുന്ദരനായിരുന്നെങ്കിലും ഒരു ഉൾവലിഞ്ഞ സ്വഭാവമായിരുന്നു..

ബീനയെ കെട്ടി അധികം വൈകാതെ ഫർണിച്ചർ ഷെഡിനൊപ്പം മരക്കച്ചവടവും നടത്തി അവൻ ബിസിനസിൽ കഴിവ് തെളിയിച്ചു.. കർണാടകയിൽ പോയി മരം ലോഡെടുത്ത് ഇവിടെ കൊണ്ട് വന്ന് ചെറുകിട ഫർണിച്ചർ നടത്തുന്നവർക്ക് വിറ്റ് ജോണിച്ചൻ വളർന്നു… തുടക്കകാലത്ത് മരം ലോഡെടുക്കാൻ ബീനയുടെ അപ്പന്റെ സഹായവും ഉണ്ടായിരുന്നു..

ബിസിനസിൽ കഴിവ് തെളിയിക്കുമ്പോഴും ജോണിച്ചന്റെ സ്വഭാവം ബീനക്ക്

💬 Comments

View all comments