0%

Chapter Title : ഗ്രേസ് വില്ല [Vasuki]

Author : Kambikathakal Read All Parts 161

വീടിന്റെ ഉള്ളിൽ കയറി ചുറ്റും നോക്കി ഞാൻ ഞെട്ടി തരിച്ചു നിന്നു.....

റൂമിന്റെ ഉള്ളിൽ നിറയെ ചിലന്തിവലയും പൊടിയും കൊണ്ട് നിറഞ്ഞിരുന്നു.... ഭിത്തിയിൽ കുറെ ഫ്രെയിം ചെയ്ത ഫോട്ടോസും....റൂമിന്റെ ഉൾഭാഗം കണ്ട് ഞാൻ അയാളെ ഒന്ന് നോക്കി....

ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ഉള്ള ഒരു വീട്ടിൽ താമസിക്കാൻ പറ്റും അതും ഒറ്റക്ക്.....

ഞാൻ മനസ്സിൽ പറഞ്ഞു...

ഞങ്ങളുടെ ബാഗ് എടുത്ത് അയാൾ മുകളിലത്തെ നിലയിലേക്ക് നടന്നു....

ആതിരയുടെ മുഖം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല...

സമയം നോക്കിയപ്പോൾ 6 മണി കഴിഞ്ഞിരുന്നു.....

ഗ്രേസ് വില്ല....

വെറുമൊരു ഫേസ്ബുക്ക് പേജിൽ കണ്ട കുറെ ഫോട്ടോസ് !!

എന്നാലും അവൾ ഇങ്ങനെ ഒരു സ്ഥലം........

നിധി കാക്കുന്ന ഭൂതത്തെ പോലെ ആ വൃദ്ധൻ എന്തിനാവും ഇവിടെ ഇങ്ങനെ...

എന്റെ ചിന്തകൾ വല്ലാതെ കാട് കയറി തുടങ്ങി.....

വീടിന്റെ ഉള്ളിൽ കയറിയപ്പോൾ തുടങ്ങിയതാണ് എന്തോ ഒരു മനം മടുപ്പ്....

അവൾ ഫ്രഷ് അകാൻ പോയ ശേഷം ഞാൻ മുറിയുടെ പുറത്തേക്കിറങ്ങി...

എവിടെനിന്നോ ഒരു തണുത്ത കാറ്റ് എന്നെ തഴുകി പോയി....

അപ്പോഴാണ് വലത്തേ അറ്റത്തുള്ള ഒരു മുറി എന്റെ ശ്രദ്ധയിൽ പെട്ടത്... കരിങ്കൽ കൊണ്ടുള്ള ഭിത്തി ആയിരുന്നു ആ മുറിക്ക്...

പുറത്ത് രണ്ട് മെഴുകുതിരികൾ കത്തി നിൽക്കുന്നതും കണ്ട് ഞാൻ അങ്ങോട്ട് നടന്നു.....

പെട്ടന്ന് ആ വൃദ്ധൻ എന്റെ മുന്നിലേക്ക് ചാടി വീണു....

'അവിടേക്ക് നിങ്ങൾ പോകാൻ പാടില്ല.... ഒരിക്കലും.....'

അയാളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ചുവപ്പ്.....

ഞാൻ ആകപ്പാടെ ഞെട്ടി പോയി.... അപ്പോഴേക്കും അവൾ മുറിയുടെ പുറത്തേക്ക് വന്നു..

'എന്താ.... എന്താ

💬 Comments

View all comments