Chapter Title : ഗ്രേസ് വില്ല [Vasuki]
രഘു അവിടെ.....'
'ഒന്നുമില്ല മോളെ നിങ്ങളെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാണ്....'
വൃദ്ധൻ അവളെ നോക്കി പറഞ്ഞു....
അയാൾ പെട്ടന്ന് തന്നെ തിരഞ്ഞു നടക്കാൻ തുടങ്ങി... ഇടക്ക് അയാൾ എന്നെ തിരിഞ്ഞു നോക്കി.... കണ്ണുകളിൽ ആ ചുവപ്പ്....
അയാൾ എന്തൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് പോലെ.... !
ഞങ്ങൾ താഴെ ഡൈനിങ്ങ് ടേബിളിലേക്ക് ചെന്നു.... അവിടെ ഞങ്ങളെ കാത്ത് ഒരുപാട് വിഭവങ്ങൾ ഉണ്ടായിരുന്നു....
കാട്ടുപോത്തിന്റെ ഇറച്ചിയും വൈനുമായിരുന്നു സ്പ്രെഷ്യൽ....
ഭക്ഷണം കഴിച്ചുകഴിഞ്ഞു അവൾ സാധനങ്ങൾ എല്ലാം കൊണ്ട് അടുക്കളയിലേക്ക് പോയി... ഞാൻ വീണ്ടും മുറിയിലേക്ക് നടന്നു.... നേരത്തെ കണ്ട മുറിയിലേക്ക് ഒരുവട്ടം കൂടി നോക്കി.....
ഒരു മെഴുകുതിരി അണഞ്ഞിരുന്നു.......
കുറച്ചു സമയം കഴിഞ്ഞു അവൾ മുറിയിലേക്ക് കയറി വന്നു... എന്തോ അവൾ ഭയങ്കര സന്തോഷത്തിൽ ആണ്.... ലൈറ്റ് ഓഫ് ചെയ്ത എന്റെ അടുത്ത വന്ന് കിടന്നു.... അവളുടെ തല എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു ... അവളുടെ മുടിയിൽ ഞാൻ പതിയെ തലോടിക്കൊണ്ടിരുന്നു.....
എപ്പോഴോ ഉറങ്ങി പോയി....
മുറിയുടെ വാതിലടക്കുന്ന ശബ്‍ദം കേട്ടാണ് ഞാൻ ഉണർന്നത്....
കട്ടിലിൽ ആതിരയെ കാണാനുമില്ല.... പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു... പതിയെ ഞാൻ എഴുന്നേറ്റ് ആ വാതിലിന്റെ അടുത്തേക്ക് നടന്നു...
'ഡോ കോടതി എത്തി...'
അടുത്തിരുന്ന പോലീസ്‌കാരൻ എന്നെ തട്ടി വിളിച്ചു...
കോടതിക്ക് പുറത്തു ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട്....
പലയിടത്തും അസഭ്യ വർഷം...
പോലീസ് കാവലിൽ എന്നെ വണ്ടിയിൽ നിന്നും പുറത്തിറക്കി കോടതിയിലേക്ക് കൊണ്ടുപോയി....
ആ നശിച്ച രാത്രി.......
ആ ചെകുത്താൻ വീട്.... ഗ്രേസ് വില്ല...
-------------------------------------------------------------
ഡോർ തുറന്ന് നോക്കിയാ ഞാൻ
💬 Comments
View all comments