Chapter Title : ഗൾഫ് ജീവിതം 1 [Kochumon]
ആണ്.. എല്ലാം തന്നെ ഇന്ത്യൻസ് ആണ്..
രാജേട്ടാ.. എനിക്ക് കഷ്ടി ഇംഗ്ലീഷ് അറിയൂ..കുറച്ചു കുറച്ചേ ഇംഗ്ലീഷ് സംസാരിക്കു..
അത് മതി.. ബാക്കി ഒക്കെ സംസാരിച്ചു പഠിക്കാം..
അവൾ പുറത്തേക്ക് നോക്കി കാഴ്ചകൾ കാണുന്നുണ്ട്.. മനോഹരമായ വഴിയും കെട്ടിടങ്ങളും ഒക്കെ നോക്കി ആണ് സുലോചന കാറിൽ ഇരിക്കുന്നത്.
അങ്ങനെ സുലോചനയെ എത്തിച്ചിട്ട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ട് രാജേന്ദ്രൻ പോയി..
അവളുടെ റൂം ഡേകെയറിനോട് ചേർന്നാണ്..
സുലോചന ബാഗും മറ്റും റൂമിൽ കൊണ്ടു ചെന്ന് വെച്ചു..
അവിടുത്തെ മറ്റു സ്റ്റാഫ് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ആൾ ആണ്..
ആ നോർത്തിന്ത്യൻ സ്ത്രീയടെ കുടെ തന്നെ സുലോചനയും താമസിക്കുന്നത്..
ചെറിയ റൂം. അതിൽ രണ്ടു ചെറിയ കട്ടിൽ..
ഒരു ടോയ്‌ലെറ്റും..
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു..
പതുക്കെ സുലോചന പൊരുത്ത പെട്ടു തുടങ്ങി..
ആംഗ്യ ഭാഷയിൽ ആണ് സുലോചന നോർത്തിന്ത്യൻ സ്ത്രിയോട് കൂടുതൽ സംസാരിക്കുന്നത്..
എന്നും വീട്ടിലേക്ക് വിളിക്കും..
സുഷമയെയും വിളിക്കും..
ഇടക്ക് രാജേന്ദ്രൻ വന്ന് അന്വേഷിക്കും..
ചില വൈകുന്നേരം രാജേന്ദ്രന്റെ കുടെ പുറത്ത് പോയി നല്ല ഭക്ഷണം കഴിക്കും..
അപ്പോൾ മാത്രമാണ് സുലോചനക്ക് സന്തോഷം തോന്നുന്നത്..
കുട്ടികൾ കുടുതലും നോർത്ത് ഇന്ത്യൻ ആണ്.. പിന്നെ തമിഴും തെലുങ്ക്ൻ മാരുടെ ഒക്കെ കുട്ടികൾ ആണ്..
ഒരു കുഞ്ഞു മാത്രമേ കേരളകാരുടെ..
അങ്ങനെ ഒരു മാസം കടന്നു പോയി..
വൈകുന്നേരം രാജേന്ദ്രൻ സുലോചനയെ വിളിക്കും.. ഒരുപാട് നേരം സംസാരിക്കും.
വീട്ടിലേക്ക് വിളിച്ചും സുലോചന സംസാരിക്കും..
സുഷമയോട് മാത്രം താൻ താമസിക്കുന്ന റൂമിന്റെ അവസ്ഥ പറഞ്ഞു..
നാട്ടിലേക്ക് പണം അയച്ചു തുടങ്ങി..
മൂന്ന് മാസം കടന്നു
💬 Comments
View all comments