Chapter Title : ഹാദിയ ഒരു മുത്ത് [ജോർജ് സാർ]
ഇങ്ങനെ എന്തിനും ചചിരി ആണെങ്കിൽ സിനാൻ വേറേ ഒന്നും ചെയ്യാൻ സമയം കിട്ടില്ലല്ലോ എന്ന്
അന്നേരം അവൾ എന്നോട് പറഞ്ഞു ഞാൻ ഇങ്ങനെ ചിരിച്ചിട്ട് വർഷങ്ങൾ ആയി എന്ന് പിന്നെ രാവിലെ ആദ്യം കണ്ടപ്പോൾ ഉള്ള ആ ഭാവം അവളുടെ മുഖത്ത് വന്നു.. പിന്നെ കുറച്ച് പുച്ഛം കലർത്തി അവൾ ചോദിച്ചു ഇപ്പോൾ ഉള്ളിൽ ഓപ്പറേഷൻ ചെയ്യാൻ പോയില്ലേ അത് ആരാ എന്നറിയോ ഞാൻ മനസിലാവാത്ത പോലെ അവളെ നോക്കി ഗുണ്ട ആണ് ഗുണ്ട ഒരു കുടുംബത്തെ മൊത്തം ഉരുക്കി കൊല്ലുന്ന ഗുണ്ട
എത്രയോ വർഷം ആയിട്ട് എന്റെ കുടുംബത്തെ തീ തിന്നിക്കുന്ന ഒരു ദുഷ്ടൻ പക്ഷെ അതൊക്കെ എന്റെ വീടിന്റെ ഉള്ളിൽ ആണെന്ന് മാത്രം പുറത്ത് അയാളെ പോലെ ഒരു മാന്യൻ വേറേ ഇല്ല പക്ഷെ എന്നോട് സംസാരിക്കുന്ന എല്ലാ മനുഷ്യരും നിന്റെ ഭാഗ്യമാണ് സിനാനെ പോലെ ഒരാളെ കിട്ടിയത് എന്ന് പറയിക്കാൻ അയാൾക് പറ്റും.
അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു പിന്നെ അത് ഒരു തേങ്ങി കരച്ചിലും പൊട്ടിക്കരച്ചിലും ആയി മാറി ഞാൻ പതിയെ എഴുനേറ്റ് അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു ഒരു 10-15 മിനിറ്റ് നേരം അവൾ കരഞ്ഞു ഞാൻ ഒരക്ഷരം പറഞ്ഞില്ല കരയണ്ട എന്ന് പൊലും കരയട്ടെ ചിലപ്പോൾ എത്രയോ കാലം ആയി കെട്ടി നിർത്തിയത് ആവും പതിയെ കരച്ചിൽ അടങ്ങി പെട്ടെന്ന് അവൾ എന്നെ തട്ടി മാറ്റി.
ദേഷ്യപ്പെട്ട് എന്നെ നോക്കി എന്തിനാ എന്നെ തൊട്ടത് എന്ന ചോദ്യം ആ കണ്ണിൽ ഉണ്ട് പെട്ടെന്ന് അവൾ അവളുടെ ഫോൺ എടുത്ത്
💬 Comments
View all comments