0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.2K

ബാഗും മാറ്റജ് സാധനങ്ങളും എടുത്ത് വന്നു ..

" ടാ നീ സ്വപ്നം കണ്ടോണ്ടിരിക്കുവാണോ , നമുക്ക് പോവാം .."

" ആഹ് പോവാം ...."

" ഞങ്ങൾ  കാറിൽ കയറി അവിടുന്ന് തിരിച്ചു ഹാദിയുടെ വീട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ ...

" വല്ല ഓട്ടോയും വിളിച്ചു പോയിരുന്നേൽ ഡ്രൈവർ എവിടേക്കാണെന്ന് എങ്കിലും ചോദിച്ചേനെ ...ഇതിപ്പോ എന്തോ മരിച്ച വീട്ടിൽ പോവുന്ന പോലെയുണ്ട് .."

......ഹാദി എന്നെ ഊതിയാണെന്ന് എനിക്ക്‌ മനസ്സിലായി ....

" ഞാൻ എന്ത്‌ പറയാനാണ് ... എന്താ നടക്കുന്നെ ന്ന് എനിക്കൊന്നും മനസിലാവുന്നില്ല ..."

" എന്താ നിനക്ക് മനസ്സിലാവേണ്ടത് ..."

"വേറാരെങ്കിലും ആണെങ്കിൽ ഇപ്പൊ ഞാൻ ജയിലിൽ ആയേനെ .."

" അപ്പോ വേറാരും അല്ലല്ലോ .. അങ്ങനെ കരുതിയാൽ മതി ..."

" എന്ത്‌ .."

" ഒന്നൂല്ലെന്റെ പൊന്നൂ .. നീ നേരെ നോക്കി വണ്ടി ഓടിക്ക് ..."

" അല്ല അതെനിക്കറിയണം , ഞാൻ അത്രയൊക്കെ ചെയ്തിട്ടും നീയെന്താ ഒന്നും പറയാതിരുന്നേ , ദേഷ്യപ്പെട്ട് പോലുമില്ലല്ലോ ..."

" എന്നിട്ടും മനസിലായില്ലേ പൊട്ടൻ ..." പിറുപിറുതോണ്ടാണവൾ അത് പറഞ്ഞത്

" എന്തേലും പറയുന്നുണ്ടേൽ ഉറക്കെ പറ ..."

" എനിക്കപ്പോ അങ്ങനെ തോന്നി ... അതന്നെ .."

".. അപ്പൊ എന്നെ തട്ടിമാറ്റി പോയതോ .."

" എനിക്കപ്പോ വേറേ കാര്യം ഓർമ വന്നു അതാ ..."

"എന്തായിരുന്നു അത് ..."

" ഞാൻ പറഞ്ഞിട്ടില്ലേ ഒരാളെടുത്തുന്ന് എനിക്കൊരു അനുഭവം ഉണ്ടായീ ന്ന് .. അതോർമ്മ വന്നു ..."

💬 Comments

View all comments